കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കുളിച്ചൊരു ഫോട്ടോഷൂട്ട്, മാൻവിയുടെ ഫോട്ടോസ് വൈറൽ!

മാൻവി സുരേന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. മാൻവിയെ മനസിലാകാൻ സീത എന്ന ഒറ്റ പരമ്പര മാത്രം മതി. സീതയിലെ സ്നേഹവും കുശുമ്പും കുസൃതിയുമെല്ലാം നിറഞ്ഞത് കഥാപാത്രത്തെ അവതരിപ്പിച്ച മാൻവിയെ…

Manvi-Surendran-Photoshoot

മാൻവി സുരേന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. മാൻവിയെ മനസിലാകാൻ സീത എന്ന ഒറ്റ പരമ്പര മാത്രം മതി. സീതയിലെ സ്നേഹവും കുശുമ്പും കുസൃതിയുമെല്ലാം നിറഞ്ഞത് കഥാപാത്രത്തെ അവതരിപ്പിച്ച മാൻവിയെ പ്രേക്ഷകർ അത്ര പെട്ടന്നൊന്നും മറക്കില്ല. സീരിയൽ അവാനിച്ചെങ്കിലും കത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ ഉണ്ട്. അത് കൊണ്ട് തന്നെ താരങ്ങളോട് ആരാധകർക്ക് ഇന്നും ആ സ്നേഹവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മാൻവി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം പെട്ടന്ന് തന്നെയാണ് വൈറൽ ആകുന്നത്.

https://www.instagram.com/p/CDeHZbphP96/?utm_source=ig_web_button_share_sheet

ഇപ്പോഴിതാ മഴയിൽ നനഞ്ഞു കുറിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആയത്. മഴയത്ത് നനഞ്ഞു കൊണ്ട് നാടൻ രീതിയിൽ വേഷമിട്ടുകൊണ്ടുള്ള മാൻവിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്.

https://www.instagram.com/p/CDeD91KB57v/?utm_source=ig_web_button_share_sheet

മലയാളികളുടെ ഇഷ്ടപ്പെട്ട വിന്റജ് കാറുകളിൽ ഒന്നായ കോണ്ടേസ്സയുടെ മുകളിൽ മഴയത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. കരിംപച്ച കളർ സാരിയിൽ അതിസുന്ദരിയായി ഉള്ള മാൻവിയുടെ ചിത്രങ്ങൾ പകർത്തിയത് വിശാൽ വി.എസാണ്. മഴ നനഞ്ഞു കൊണ്ടുള്ള ഒരു അടിപൊളി ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. പദ്മദളം ഡിസൈനർ കളക്ഷൻസിന്റെ വസ്ത്രങ്ങളാണ് മാൻവിയെ അതി സുന്ദരിയാക്കിയിരിക്കുന്നത്.

https://www.instagram.com/p/CDisoSPB24e/?utm_source=ig_web_button_share_sheet

തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന മാൻവി ഈ ഫോട്ടോഷൂട്ടും ഇൻസ്റ്റാഗ്രാം വഴിയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികാരങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് താരത്തിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ശ്രുതി സുരേന്ദ്രൻ എന്നായിരുന്ന ഈ കൊച്ചു സുന്ദരി അഭിനയ ലോകത്തിലേക്ക് എത്തിയതിൽ പിന്നെയാണ് മാൻവി സുരേന്ദ്രൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.