മമ്മൂക്ക അന്ന് അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മന്യ, മലയാളി അല്ലാഞ്ഞിട്ടും മലയാളികൾക്ക് ഏറെ പരിചിതമാണ് താരത്തെ, കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു, വിവാഹശേഷം താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. 2000 ൽ ലോഹിതദാസ്…

manya about mammootty

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മന്യ, മലയാളി അല്ലാഞ്ഞിട്ടും മലയാളികൾക്ക് ഏറെ പരിചിതമാണ് താരത്തെ, കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു, വിവാഹശേഷം താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ തന്നെ തന്റെ വിശേഷങ്ങളെല്ലാം മന്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താരം പങ്കുവെക്കുന്ന തന്റെ വിശേഷങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ചെയ്ത വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും താരത്തെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.വിവാഹശേഷം മന്യ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തിലാണ് താരം , സിനിമയിൽ സജീവമല്ലെങ്കിലും മന്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രാക്ഷസരാജാവ് എന്ന ചിത്രത്തെ കുറിച്ച് ഉള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാവരും പറഞ്ഞായിരുന്നു മമ്മൂട്ടി ഭയങ്കര ദേക്ഷ്യക്കാരനാണ്, വളരെ സൂക്ഷിച്ച് വേണം മമ്മൂക്കയുടെ കൂടെ അഭിനയിക്കാനെന്നും ഒക്കെ. അങ്ങനെ എല്ലാവരും പറന്നു തന്ന ഒരു ഔട്ട്ലൈൻ മമ്മൂക്കയെ കുറിച്ച് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പം രാക്ഷസരാജാവ് ചിത്രം ചെയ്തുതുടങ്ങിയപ്പോൾ ആണ് എനിക്ക് മനസ്സിലായത് മമ്മൂക്ക ഏറ്റവും ശാന്തനായ താരം ആണെന്ന്. മമ്മൂക്ക വലിയ വാശിക്കാരൻ ആണെന്നും തുടങ്ങി നമ്മൾ പേടിച്ച് പോകുന്ന കാര്യങ്ങൾ ആണ് കേട്ടതൊക്കെയും.

എന്നാൽ ഞാൻ കേട്ടതുമായൊന്നും യാതൊരു ബന്ധവും മമ്മൂക്കയ്ക്ക് ഇല്ല എന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് മുഴുവൻ എന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ മുഖത്ത് ആയിരുന്നു. സിനിമയിൽ കാണുന്നതിനേക്കാൾ ഇരട്ടി തിളക്കം ആണ് അദ്ദേഹത്തിനെ നേരിൽ കാണുമ്പോൾ. ഒരിക്കൽ അദ്ദേഹം സെറ്റിൽ വെച്ച് എന്നോട് പറഞ്ഞു താൻ കുഞ്ഞുങ്ങളെപ്പോലെ ആണ്, തന്റെ പക്വത കുറവ് മറക്കാൻ വേണ്ടിയാണ് എപ്പോഴും കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്നും. ശരിക്കും അത് കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി. അദ്ദേഹം അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.