ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്, തന്റെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞ് മന്യ

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ.…

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ചെയ്ത വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും താരത്തെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.വിവാഹശേഷം മന്യ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തിലാണ് താരം , സിനിമയിൽ സജീവമല്ലെങ്കിലും മന്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം മന്യ തുറന്നു പറയുകയാണ്.

നടുവിന് പരുക്കേല്‍ക്കുകയും മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോര്‍-ആഫ്റ്റര്‍ ചിത്രമെടുത്തത് ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്‌സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്.മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു.

നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റില്‍ ജീവിക്കണമെന്ന്. നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.