എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി, ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി, ഒരുപാട് കരഞ്ഞ സമയം ആയിരുന്നു അത്

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടി മന്യ, തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്, അടുത്തിടെ തനിക്ക് ഒരപകടം പറ്റിയതും അതിൽ നിന്നും താൻ റിക്കവർ ആയതും താരം…

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടി മന്യ, തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്, അടുത്തിടെ തനിക്ക് ഒരപകടം പറ്റിയതും അതിൽ നിന്നും താൻ റിക്കവർ ആയതും താരം ആരാധകരോട് പറഞ്ഞിരുന്നു, ഇപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും തോറ്റുകൊടുക്കരുതെന്ന് പറയുകയാണ് നടി.  തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താൻ നേരിട്ട അവഗണനയെ കുറിച്ച് താരം പറയുന്നത്.

ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ വലിയ വലിയ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും.തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ് എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ചെയ്ത വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും താരത്തെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.വിവാഹശേഷം മന്യ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തിലാണ് താരം , സിനിമയിൽ സജീവമല്ലെങ്കിലും മന്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.