ഫുട്ബോൾ ഇതിഹാസം മറഡോണ ഓർമ്മയായി!

പതിറ്റാണ്ടുകൾ ആയി ഫുട്‌ബോള്‍ ഇതിഹാസമായി അറിയപ്പെട്ട ഡീഗോ അര്‍മാന്‍ഡോ മാറഡോണ  അന്തരിച്ചു. 60മത്തെ വയസ്സിൽ ആയിരുന്നു അന്ത്യം. കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിൽത്സായിൽ ആയിരുന്നു താരം. ഈ മാസം തലച്ചോറില്‍ രക്തം…

പതിറ്റാണ്ടുകൾ ആയി ഫുട്‌ബോള്‍ ഇതിഹാസമായി അറിയപ്പെട്ട ഡീഗോ അര്‍മാന്‍ഡോ മാറഡോണ  അന്തരിച്ചു. 60മത്തെ വയസ്സിൽ ആയിരുന്നു അന്ത്യം. കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിൽത്സായിൽ ആയിരുന്നു താരം.
ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കൂടാതെ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. അൽപ്പ സമയത്തിനു മുൻപ് ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. അസുഖത്തിൽ നിന്ന് മുക്തി നേടിവരുന്നതിനിടയിൽ ആയിരുന്നു പെട്ടന്നുള്ള മരണം സംഭവിച്ചത്.
ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ആണ് താരം ലോകമറിയപ്പെടുന്ന കളിക്കാരനായി മാറിയത്. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്.വിവാദപരമായ പ്രസ്താവനകളും മയക്കുമരുന്നിന് അടിമയാണെന്ന് തരത്തിലെ പ്രചാരണവുമെല്ലാം മറഡോണയെ പലപ്പോഴും കുറ്റക്കാരൻ ആക്കിയിരുന്നു. 1994 ൽ രണ്ടു മത്സരങ്ങളിൽ ജയിച്ചതിനു തൊട്ട് പിന്നാലെ താരത്തെ ഉത്തേജക മരുന്ന് കഴിച്ചതിനു പിടിക്കപ്പെട്ടിരുന്നു. ഇതും വലിയ വിവാദം ആയി മാറിയിരുന്നു. 2010 ലോക കപ്പിൽ അർജന്റീനയുടെ പരിശീലകനായും താരം പ്രവർത്തിച്ചു.