മരക്കാര്‍ ചോര്‍ന്നു!! ക്ലൈമാക്‌സ് രംഗം യൂട്യൂബില്‍!! ശക്തമായ നടപടിയെടുക്കാന്‍ നിര്‍മ്മാതാക്കള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ഒരു…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതു പോലെ പ്രചരിക്കുന്നുണ്ട്. ക്ലൈമാക്‌സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നിലവില്‍ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടില്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചിരിക്കുകയാണ് മരക്കാറിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. നെഗറ്റീവ് കമന്റുകളും റിവ്യൂകളും ചിത്രത്തനെതിരെ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന് എതിരെ സൈബര്‍ ആക്രണവും നടക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്.