‘മാര്‍കോ’യില്‍ ഉണ്ണി മുകുന്ദന്റെ നായിക തെലുങ്ക് യുവനടി!!

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ ‘മാര്‍കോ’. ഷൂട്ടിംഗ് പൂരോഗമിയ്ക്കുന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ക്കായി ടീം പങ്കുവയ്ക്കാറുണ്ട്. മലയാളത്തില്‍ ആദ്യമായി വില്ലന്‍ നായകനായെത്തുന് ചിത്രവുമാണ് മാര്‍ക്കോ.

ചിത്രത്തില്‍ നായികയായി എത്തുന്നത് തെലുങ്ക് യുവനടി യുക്തി തരേജയാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുവാണ്.

നിവിന്‍ പോളി നായകനായെത്തിയ ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിനു മണമ്ബൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപുമാണ്.