നെറുകയിൽ സിന്ദൂരമണിഞ്ഞ് മെറീന, വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ

കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആരാധകരെ സംശയത്തിൽ ആഴ്ത്തിയിരിക്കുകയാണ് താരം. മെറീനയുടെ പുത്തൻ ചിത്രങ്ങൾ ആണ് എല്ലാവരിലും ഏറെ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

സാരിയണിഞ്ഞ് നെറുകയിൽ സിന്ദൂരവും ചാർത്തിയുള്ള തന്റെ പുത്തൻ ചിത്രങ്ങൾ നടി തന്നെയാണ് ഇസ്നറ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് മെറീനയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്, കല്യാണം കഴിഞ്ഞോ ഇതിപ്പോൾ ആയിരുന്നു എന്നൊക്ക നിരവധി ആളുകൾ താരത്തിനോടെ ചോദിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് മെറീനയുടെ ഈ ചിത്രങ്ങൾക്ക്. താരം ഈ തവണ തന്റെ ചുരുളൻ മുടിക്ക് പകരം സ്ട്രെയ്റ്റ് ചെയ്ത മുടിയുമായിട്ടാണ് എത്തിയിരിക്കുന്നത്.
മെറീനയുടെ ഏറ്റവും വലിയ ഐഡന്റിറ്റി എന്നത് താരത്തിന്റെ ചുരുൾമുടി ആയിരുന്നു. എന്നാൽ ഇപ്പോൾ ആ മുടി സ്ട്രൈറ്റ് ചെയ്തിട്ടാണ് താരം എത്തിയിരിക്കുന്നത്. ആരിഫ് എ.കെയാണ് മെറീനയുടെ ഈ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.സെറീന സെയ്‌ഫിന്റെ ദി ഡ്രേപ് സ്റ്റുഡിയോയാണ്‌ കോസ്റ്റിയൂം ചെയ്തത്. പുത്തൻ ചിത്രങ്ങളിൽ മെറീനയുടെ കണ്ണ് പൂച്ച കണ്ണ് ആയും കാണുവാൻ സാധിക്കുന്നുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഏറെ പ്രേക്ഷകപ്രീതി നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു.