Film News

വീട്ടിലേക്ക് പുതിയ ഒരാൾ കൂടി എത്തി, ഏറെനാളായുള്ള സ്വപ്‍നം സഫലമായെന്ന് മറീന!

Mareena Michael New Car

മലയാള സിനിമയ്ക്ക് ഏറെ പരിചിതമായ താരമാണ് മറീന. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മറീന. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മറീന. തന്റെ വീട്ടിലേക്ക് ഒരു പുതിയ അഥിതി എത്തി എന്നാണ് താരം പറഞ്ഞത്.

ആദ്യമായി കാർ സ്വന്തമാക്കിയതിന് സന്തോഷത്തിൽ ആണ് മറീന ഇപ്പോൾ. ‘നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് ചിറകുകള്‍ മാത്രമാണ്. ഇന്ന് രണ്ടും നേടി ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു. ടാറ്റ നെക്‌സണ്‍ … എന്റെ ആദ്യത്തെ കാര്‍ … !!!’ എന്നാണ് ചിത്രം പങ്ക് വെച്ചു കൊണ്ട് താരം പറഞ്ഞത്. നിരവധി ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പ് വില്‍പ്പനക്കെത്തിയത്. ഇതിന്റെ പെട്രോള്‍ മോഡലിന് 10.24 ലക്ഷവും, ഡീസല്‍ മോഡലിന് 11.60 ലക്ഷവുമാണ് ഓൺറോഡ് പ്രൈസ്. എന്നാൽ ഇതിൽ ഏത് മോഡൽ ആണ് താരം സ്വന്തമാക്കിയതിന് ഇത് വരെ അറിയാൻ കഴിഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ ആണ് മറീന ഇപ്പോൾ. കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു.mareenamichaelkurisingal_1573880594376

വളരെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു താനും അമ്മയും കഴിഞ്ഞതെന്നും കഷ്ടപ്പാടിന്റെ ഇടയിൽ നിന്നാണ് താൻ സിനിമയിലേക്ക് എത്തിയതെന്നും മറീന നേരുത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ എത്തിയതിനു ശേഷം അതിനൊക്കെ വലിയ മാറ്റം ഉണ്ടായെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴും അഭിനയം ഇല്ലാത്ത സമയത്ത് താൻ തുണി തുന്നാൻ തന്റെ അമ്മയെ സഹായിക്കാറുണ്ടെന്നും മറീന വെളിപ്പെടുത്തിയിരുന്നു. രണ്ടാം പകുതി എന്ന ചിത്രത്തിൽ ആണ് മറീന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണജിത്ത് എസ് വിജയന്റെ സംവിധാനത്തിൽ മണികണ്ഠനും മറീനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Trending

To Top
Don`t copy text!