കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു. നമ്മളിലൊരാൾ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം…

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു. നമ്മളിലൊരാൾ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിച്ചാലേ ഇനി രക്ഷയുള്ളൂ എന്നാണ് പ്രഭാസ് പറയുന്നത്.  അടുത്ത പ്രാവശ്യം അനുഷ്‌കയെ കണ്ടാല്‍ എനിക്കൊരു അപേക്ഷയായി പറയാനുണ്ട്, കഴിയുന്നതും വേഗം ഒരാളെ വിവാഹം ചെയ്യാന്‍.

എങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചുള്ള ഈ ഗോസിപ്പുകൾ അവസാനിക്കുകയുള്ളു.  എനിക്ക് മനസ്സിലാവുന്നില്ല, ഇനി ശരിക്കും ഞങ്ങള്‍ ഇഷ്ടത്തിലാണെങ്കില്‍ തന്നെ അത് മറച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. അത് ജനങ്ങള്‍ അറിയുക തന്നെ ചെയ്യും- പ്രഭാസ് വ്യക്തമാക്കി. ആഗസ്റ്റ് 30 നാണ് പ്രഭാസിന്റെ സാഹോ തിയേറ്ററിലെത്തുന്നത്.  ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രം.