മസാബ ഗുപ്തയ്ക്ക് ’99 ബിക്കിനികള്‍’ ഉണ്ട് – അവയില്‍ ചിലത് ഇതാ

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്. തന്റെ ഗ്ലാമറസ് ലുക്ക് നിറഞ്ഞ ഒരു ആല്‍ബവുമായാണ് താരമെത്തിയിരിക്കുന്നത്. മസാബയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഷെഫ് പൂജ…

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്. തന്റെ ഗ്ലാമറസ് ലുക്ക് നിറഞ്ഞ ഒരു ആല്‍ബവുമായാണ് താരമെത്തിയിരിക്കുന്നത്.

മസാബയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഷെഫ് പൂജ ദിംഗ്രയെ നമുക്ക് പോസ്റ്റില്‍ കാണാന്‍ കഴിയും. തനിക്ക് 99 നീന്തല്‍ വസ്ത്രങ്ങളുണ്ടെന്നാണ് മസാബ പോസ്റ്റില്‍ പറയുന്നത്. എനിക്ക് 99 സ്വിം സ്യൂട്ട് ഉണ്ട് പക്ഷേ ഷീറ്റ് മാസ്‌കില്‍ എനിക്കൊപ്പം ക്രേസിയാവാന്‍ ഒരു കൂട്ടുകാരി മാത്രമാണുള്ളത്- എന്നാണ് മസാബ കുറിച്ചത്. സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ലിക്‌സിന്റെ വെബ് സീരീസായ മസബ മസബയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മസാബ ഗുപ്ത, തന്റേയും പൂജാ ധിംഗ്രയുടെയും ദൃഢമായ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ സുഹൃത്തും നിര്‍മ്മാതാവുമായ റിയ കപൂര്‍ പലപ്പോഴും ഔട്ടിംഗുകളില്‍ ഒപ്പമുണ്ടാകാറുണ്ട്. അടുത്തിടെ റിയയുടെ ഭര്‍ത്താവ് കരണ്‍ ബൂലാനിയുടെ ജന്മദിനത്തില്‍ പൂജ ദിംഗ്രയെ കണ്ടിരുന്നു.

 

View this post on Instagram

 

A post shared by Masaba (@masabagupta)