ഗർഭിണിയാണോ ? മഷൂറയോട് പ്രേക്ഷകർ, മറുപടിയുമായി ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ…

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.

ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ യെ എല്ലാവര്ക്കും പരിചിതമാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഷൂറ,  യൂട്യൂബ് വീഡിയോയുമായി മഷൂറ മിക്കപ്പോഴും പ്രേക്ഷരുടെ മുന്നിലേക്ക് എത്താറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരോട് സംസാരിക്കാൻ മഷൂറ എത്തിയിരുന്നു, സംവാദത്തിനിടയ്ക്ക് മഷൂറ ഗർഭിണി ആണോയെന്ന് പലരും ചോദിച്ചിരുന്നു, ഞാൻ ഗര്ഭണി അല്ല സൈഗു ബേബി കുഞ്ഞല്ലേ അവനെ കൊഞ്ചിച്ച് കഴിഞ്ഞിട്ടില്ല എന്നായിരുന്നു മഷൂറ പറഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയാണ് ബഷീർ ബഷി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഈ പരുപാടിയിൽ കൂടി തന്നെയാണ് താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർ അറിഞ്ഞത്. ആദ്യം കടുത്ത വിമർശനങ്ങൾ ആണ് ബഷീറിനെതിരെ ഉണ്ടായത്. എന്നാൽ അവയെ ഒക്കെ അവഗണിച്ചുകൊണ്ട് തന്റെ രണ്ടു ഭാര്യമാർക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും ബഷീർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ വിമർശകരും പത്തി താഴ്ത്തിയിരിക്കുകയാണ്.

32 വയസ്സ് പൂർത്തിയായ ബഷീറിന് തന്റെ പിറന്നാൾ ദിനത്തിൽ ഭാര്യമാർ ഒരുക്കിയ പിറന്നാൾ സർപ്രൈസ് കണ്ടു ബഷീർ ഞെട്ടിട്ടിയിരുന്നു. ഇക്കാലത്ത് വിവാഹ മോചനങ്ങൾ കൂടി വരുന്ന സമയത്ത് ആണ് ഒരാൾ രണ്ടു പേർക്കൊപ്പം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. യൂട്യൂബിൽ സജീവമായ നിരവധി ഷോകൾ ചെയ്യുന്ന കുടുംബം ആണ് ബഷീറിന്റേത് മൂന്നു പേർക്കും യൂട്യൂബിൽ ചാനലുകൾ ഉണ്ട്. ബി എം ഡബ്യു കാർ ആയിരുന്നു ഭാര്യമാർ രണ്ടു പേരും ചേർന്ന് ബഷീറിന് സമ്മാനമായി നൽകിയത്.