ബിഗ് ബോസ് താരമായതോടെ ജനപ്രിയനായ താരമാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷിയുടെ കുടുംബജീവിതമാണ് എപ്പോഴും സോഷ്യലിടത്ത് നിറയുന്നത്. രണ്ട് ഭാര്യമാരോടൊപ്പം സ്വസ്ഥമായ കുടുംബജീവിതമാണ് ബഷിയുടേത്. ഇപ്പോഴിതാ രണ്ടാം ഭാര്യ മഷൂറയുടെ ബേബി ഷവര്‍ ആഘോഷമാണ് വൈറലാകുന്നത്.
കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍ കുടുംബം. വിവാഹം കഴിഞ്ഞ് 4 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗര്‍ഭിണിയാകുന്നതെന്ന് മഷൂറ തന്നെ പങ്കുവച്ചിരുന്നു. കുഞ്ഞ് ഉണ്ടാകാത്തത്തില്‍ താന്‍ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോള്‍ ജീവിതം അതീവ സന്തോഷത്തിലാണെന്നും മഷൂറ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കാന്‍ പോകുന്നത്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും മഷൂറ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണിലാണ് ബേബി ഷവറിന് മഷൂറ എത്തിയത്. മഷൂറ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
‘ഗര്‍ഭിണിയുടെ എല്ലാ ദിവസവും അത്ര ഈസിയല്ല….എങ്കിലും ഓരോ ദിവസവും ഓരോ സെക്കന്‍ഡും ഞാന്‍ കുഞ്ഞിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നു’- എന്ന് പറഞ്ഞുകൊണ്ടാണ് മഷൂറയുടെ പോസ്റ്റ്. എല്ലാവരോടും സ്‌നേഹം മാത്രം. എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാക്കിയതിന് ബഷീറിന് നന്ദിയെന്നും മഷു പോസ്റ്റില്‍ കുറിച്ചു.
അതിഥികളെ സ്വീകരിക്കുന്നതിന്റെ തിരക്ക് ആയതുകൊണ്ട് ഒരു ഫോട്ടോ പോലും ബഷീറിനൊപ്പം എടുക്കാന്‍ കഴിയാത്തതിന്റെ വിഷമവും മഷൂറ പങ്കുവച്ചു.
കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…