മഷൂറയെ സാക്ഷിയാക്കി ആദ്യ ഭാര്യയെ വീണ്ടും താലിയണിയിച്ച് ബഷീർ ബാഷി!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ…

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുഹാനയും മഷൂറയും. ഇപ്പോൾ മഷൂറ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബഷീറിനെ ആദ്യ ഭാര്യ സുഹാനയെ വീണ്ടും മഹർ മാല അണിയിക്കുന ബഷീറിന്റെ വീഡിയോ ആണ് മഷൂറാ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. അതിനായി മഷൂറാ തന്നെയാണ് ആദ്യം മുതൽ തന്നെ സുഹാനയെ അണിയിച്ചൊരുക്കുന്നത്. സുഹാനയെ ഒരുക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ശേഷം മണവാട്ടിയായി ഒരുക്കി ബഷീറിന് മുന്നിൽ കൊണ്ട് ചെല്ലുമ്പോൾ ആദ്യം സുഹാനയെ വിവാഹ വേഷത്തിൽ കാണുന്ന ബഷീർ ഒന്ന് ഞെട്ടുന്നതും എന്താണ് സംഭവം എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം.

ശേഷം ബഷീർ സുഹാനയെ വിവാഹം കഴിക്കുന്നത് പോലെ മഹർ മാല അണിയിക്കുന്നതും കാണാം. ഇത് ഞങ്ങളുടെ വിവാഹ വാർഷികത്തിന് മതിയായിരുന്നു എന്ന് ബഷീർ പറഞ്ഞപ്പോൾ അതിനു വേറെ ഒരു കുടുക്കാൻ സംഭവം ഉണ്ടാക്കാം എന്നും മഷൂറാ പറയുന്നതും കേൾക്കാം. എന്തായാലും ഈ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.