എനിക്കെന്തോ മാരക അസുഖം ആണെന്ന തരത്തിൽ ആണ് ഗോസിപ്പ് വന്നത്

ഒരു കാലത്ത് ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മായ മൗഷ്‌മി. നിരവധി പരമ്പരകളിൽ ആണ് താരം  കുറഞ്ഞ സമയം കൊണ്ട്അ ഭിനയിച്ചത് . അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ എല്ലാം ലഭിച്ചത് കൊണ്ട് തന്നെ…

ഒരു കാലത്ത് ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മായ മൗഷ്‌മി. നിരവധി പരമ്പരകളിൽ ആണ് താരം  കുറഞ്ഞ സമയം കൊണ്ട്അ ഭിനയിച്ചത് . അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ എല്ലാം ലഭിച്ചത് കൊണ്ട് തന്നെ മായ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പരമ്പരകളിൽ ഹാസ്യ റോളുകളിൽ തിളങ്ങിയ താരം എല്ലാത്തരം റോളുകളൂം തന്റെ കയ്യിൽ ഭദ്രമാണെന്നു ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ ടെലിവിഷൻ പരമ്പരകളിൽ തിളങ്ങി നിന്ന സമയത്ത് കണ്ണിന് വന്ന അണുബാധ കാരണം താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ ഈ പിന്മാറ്റം കാരണം പല തരത്തിൽ ഉള്ള ഗോസിപ്പുകളും താരത്തിനെ കുറിച്ച് വന്നിരുന്നു.

ആദ്യ വിവാഹം പരാചയമായതോടെ മായാ ആ ബന്ധം വേര്പെടുത്തുകയിരുന്നു. ഈ ബന്ധത്തിൽ ഒരു കുഞ്ഞും താരത്തിന് ഉണ്ട്. എന്നാൽ ആ ബന്ധം പിരിഞ്ഞതോടെ ഈ കുഞ്ഞുമായും മായ അകലുകയായിരുന്നു. അതിനു ശേഷം സീരിയൽ സംവിധായകനായ ഉദയ കുമാറിനെ ആണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹവും അധികം വൈകാതെ തന്നെ അവസാനിപ്പിക്കുകയായിരുന്നു. വിചാരിച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ ആണ് ഇരുവരും പിരിഞ്ഞത്. ശേഷം മൂന്നാമത് വിവാഹം കഴിച്ച താരത്തിന് ആ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം കഴിയുകയാണ് താരം. മായ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ആദ്യ വിവാഹം കഴിഞ്ഞതോടെയാണ് താൻ അഭിനയത്തിലേക്ക് വരുന്നത്.ഞാൻ അഭിനയിക്കാൻ പോകുന്നതിൽ എന്റെ ഭർത്താവിന് യാതൊരു പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾക്ക് ബന്ധുക്കൾ എതിർപ്പായിരുന്നു. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. അവസരം കിട്ടിയപ്പോൾ അഭിനയിച്ചതാണ്. പിന്നെ അത് നിർത്തിയില്ല. അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകൾ പറഞ്ഞിരിയ്ക്കുന്നത്. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല എന്നുമാണ് മായ പറയുന്നത്.