പ്രശസ്ത സെലിബ്രിറ്റി ഡാന്‍സ് ടീച്ചര്‍ ഇപ്പോള്‍ ‘മായിക’യുടെ കൊറിയോഗ്രാഫര്‍.. മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു!!

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌നയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആണ് മായിക. പാട്ടിന് പുറമെ നൃത്തത്തിന് കൂടി പ്രാധാന്യം നല്‍കി പുറത്തിറക്കിയ വീഡിയോയില്‍ നര്‍ത്തകിയും ടെലിവിഷന്‍ അവതാരികയുമായ ദീപ്തി വിധു പ്രതാപും എത്തുന്നുണ്ട്. ജ്യോത്സ്‌നയുടെ തന്നെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതായാണ് ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സുമേഷ് ലാലാണ് ഈ വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിരീഷ് കുമാറാണ് മായികയ്ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വിനു ജനാര്‍ദനന്‍ സ്‌ക്രീന്‍ പ്ലേ, ഫിക്ഷന്‍ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷന്‍ എന്നിവ കൈകാര്യം ചെയ്തു. വണ്ടര്‍വാള്‍ മീഡിയ വീഡിയോ ഒരുക്കി. പാട്ടിനൊപ്പം മ്യൂസിക് ആല്‍ബത്തിലെ ദീപ്തിയുടെ നൃത്തച്ചുവടുകളും ശ്രദ്ധ നേടുകയാണ്. മായികയുടെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, സെലിബ്രിറ്റി നര്‍ത്തകിമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ അബ്ബാദ് റാം മോഹന്‍ ആണ്.

മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും നൃത്തം അഭ്യസിക്കുന്നത് അബ്ബാദ് റാം മോഹന് കീഴിലാണ്. അശ്വതി ശ്രീകാന്ത്, അശ്വതിയുടെ മകള്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, രഞ്ജിനി ഹരിദാസ്,അമൃത സുരേഷ്, ഗീതുമോഹന്‍ദാസിന്റെ മകള്‍ ആരാധന എന്നിവരുടെയെല്ലാം നൃത്ത അദ്ധ്യാപകനാണ് അബ്ബാദ് റാം മോഹന്‍. മായികയില്‍ നൃത്തം അവതരിപ്പിച്ച് എത്തിയ ദീപ്തിയുടെ പേര്‍സണല്‍ കോറിയോഗ്രാഫര്‍ കൂടിയായ അബ്ബാദ്, ആശ ശരത്, സ്വാസിക വിജയ്, സ്‌നേഹ ശ്രീകുമാര്‍

എന്നിവര്‍ക്കൊക്കെ നിരവധിതവണ നൃത്തസംവിധാനം ചെയ്ത് നല്‍കിയിട്ടുണ്ട്. ആര്‍.എല്‍.വി കോളേജില്‍ നിന്ന് ബിരുദാനന്ത ബിരുദത്തില്‍ ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് അബ്ബാദ്. എ.ഡി.എസ് ഓണ്‍ലൈന്‍ ഡാന്‍സ് സ്‌കൂളിലെ മുഴുവന്‍ സമയ നൃത്ത അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം.

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മായിക തന്റെ കരിയറിലെ ഒരിക്കലും മറക്കാനാവാത്ത ഒരു എക്‌സ്പീരിയന്‍സ് ആണെന്നാണ് അബ്ബാദ് പറയുന്നത്.

 

Sreekumar

Recent Posts

വില 999 രൂപ! കൊടുക്കുന്ന കാശ് വെറുതെയാവില്ല; ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കും ഈ ഫോൺ

എച്ച്എംഡി കമ്പനി അവരുടെ ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി 105 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്​ഫോൺ ഇല്ലാതെ പോലും യുപിഐ പേയ്‌മെന്റ്…

1 hour ago

വലിയ സ്വപ്നത്തിലേക്കുള്ള യാത്രയിൽ കൂട്ടായി കെഎസ്ആർടിസിയുമുണ്ട്; പ്രത്യേക സർവീസുകൾ നടത്തും

സിവിൽ സർവീസ് പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്കായി പ്രത്യേക സർവീസുമായി കെഎസ്ആ‍ർടിസി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി…

1 hour ago

വീണ്ടും അതിശക്ത മഴ വരുന്നു; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്…

2 hours ago

‘എന്ത് ചെയ്യാം നിഷേധിച്ചുകളഞ്ഞു’; മന്ത്രിക്ക് കുവൈത്തിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീപിടിത്തമുണ്ടായ കുവൈത്തിലേക്ക് പോകാനൊരുങ്ങിയ ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ…

2 hours ago

‘തമിഴ്നാട്ടിൽ താമര വിരിയുമെന്ന് തമിഴിസൈ ഉറപ്പിച്ചു പറഞ്ഞു’; അമിത് ഷായുടെ താക്കീതിന് പിന്നാലെ കൂടിക്കാഴ്ച

sചെന്നൈ: തെലങ്കാന മുൻ ഗവർണറും ബിജെപി മുതിർന്ന നേതാവുമായ തമിഴിസൈ സൗന്ദർരാജനുമായി പാർട്ടി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴിസൈയുടെ…

2 hours ago

വിവാഹം നട‌ത്തി തരുമെന്ന് ഉറപ്പ് നൽകി; വധുവിന്റെ വിവരങ്ങൾ നൽകാൻ 4,100 രൂപ അടപ്പിച്ചു; മാട്രിമോണി സ്ഥാപനത്തിന് ‘എട്ടിന്റെ പണി’

കൊച്ചി: ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പ് നൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയിപ്പിക്കുകയും എന്നാൽ വിവാഹം നടക്കാത്ത സാഹചര്യം വന്ന…

2 hours ago