രക്തഹാരം അണിഞ്ഞ് സച്ചിനും ആര്യയും! പുതിയ ജീവിതത്തിലേക്ക് ലളിതമായ തുടക്കം!

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക്…

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് കടന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് എത്തിയത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ലളിതമായ വിവാഹ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അത്തരത്തില്‍ ഇരുവര്‍ക്കും സമ്മാനങ്ങള്‍ നല്‍കണം എന്ന് ആഗ്രഹമുള്ളവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ് ഇരുവരും ഒന്നിച്ചത്. പിന്നീട് ഒന്നിച്ചൊരു വിവാഹ ബന്ധത്തെ കുറിച്ചും ആര്യയും സച്ചിനും തീരുമാനം എടുക്കുകയായിരുന്നു.. നിമയസഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘം മുതല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് ഇവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പിഎ മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പാര്‍ട്ടി സ്റ്റൈലില്‍ തന്നെയാണ് ഇവരുടെ വിവാഹം നടന്നത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലായിരുന്നു ഇവരുടെ വിവാഹക്ഷണക്കത്ത് പോലും പുറത്ത് ഇറക്കിയിരുന്നത്. പുതിയ ജീവിതത്തിലേത്ത് തുടക്കം കുറിയ്ക്കുന്ന മേയര്‍ ആര്യ രാജേന്ദ്രനും എം എല്‍ എ സച്ചിന്‍ ദേവിനും ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് എത്തുന്നത്.