പതിനെട്ടുകാരിയായ മകൾക്കൊപ്പം എംബിബിഎസ് പഠിച്ച് ഡോക്ടറാകാൻ 54 വയസ്സുകാരൻ അച്ഛനും !!

പതിനെട്ടുകാരിയായ മകൾക്കൊപ്പം എംബിബിഎസ് പഠിച്ച് ഡോക്ടറാകാൻ 54 വയസ്സുകാരൻ അച്ഛനും. തൃപ്പൂണിത്തുറ സ്വദേശിയായ ലഫ്. കേണൽ ആർ മുരുഗയ്യനാണ് മകൾ ശീതളിനൊപ്പം ആദ്യ അലോട്ട്മെന്റിൽ മെഡിക്കൽ പ്രവേശനം നേടിയത്. മകൾക്കൊപ്പം ആയിരുന്നു അച്ഛന്റെ നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പുകൾ. അച്ഛനും മകളും തമ്മിലുള്ളത് 36 വയസ്സിന്റെ വ്യത്യസം. നീറ്റ് പരീക്ഷക്ക് അപേഷിച്ചതും പഠിച്ചതും ഒരുമിച്ച്. നീറ്റ് പരീക്ഷയുടെ ആദ്യ അലോട്ട്മെന്റ് വന്നപ്പോൾ അച്ചനും മകൾക്കൊപ്പം എം ബി ബി എസ് അഡ്മിഷൻ റെഡി.

എൻജിനീറിംഗ് നിയമം, ബിസ്സ്നസ്സ് അഡ്മിനിസ്ട്രക്ഷൻ ബിരുദങ്ങൾ, കൊച്ചിൻ റിഫൈനറിയിലെ മാനേജർ ആയും മുരുകയ്യൻ ഇതിനോടകം നേടിയിട്ടുണ്ട്. ഡോക്ടർ ആകണം എന്ന ആഗ്രഹം കുട്ടികാലത്ത് ഉണ്ടായിരുന്നു. പ്രായ പരിധി ഇല്ലാതെ ആർക്കും നീറ്റു പരീക്ഷ എഴുതാം എന്ന സുപ്രീം കോടതി വിധി കൂടി വന്നതോടെ മകൾക്കൊപ്പം എംബിബിഎസ് പഠനം ആരംഭിച്ചെന്ന് ലെഫ്റ്റനന്റെ കേണൽ മുരുകയ്യ പറയുന്നു. അച്ഛന്റെയും മകളുടെയും എംബിബിഎസ് പഠനം താൻ ആസ്വദിക്കുവായിരുന്നു എന്ന് ഭാര്യ മാലതി. രണ്ടു പേരും ഒരുമിച്ചാണ് പാടിക്കിവച്ചത് എന്നാൽ മാർക്ക് കിട്ടുമ്പോൾ അച്ഛനാണ് കൂടുതൽ. അച്ചന് ഒരുപ്രാവശ്യം വായിച്ചാൽ മതി ഗ്രസിങ് പവർ ഉണ്ട് പക്ഷെ എനിക്കില്ല.

രണ്ടുപേരും നന്നായി പഠിച്ചിട്ടുണ്ട്. രണ്ടുപേർക്കും കിട്ടിയതിൽ സന്തോഷം. എന്നാണ് ഭാര്യ പറയുന്നത്. ആദ്യ അലോട്ട്മെന്റിൽ അച്ഛനും മകൾക്കും രണ്ട് കോളേജിൽ ആണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. മകൾക്കൊപ്പം ഒരേ കോളേജിൽ പോയി എംബിബിഎസ് പഠിക്കുന്നതിന് രണ്ടാം അലോട്ട്മെന്റ് കാത്തിരിക്കുകയാണ് മുരുകയ്യൻ.

Previous article‘ഈശോ ജോണ്‍ കാറ്റാടിക്കൊപ്പം’ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി സുപ്രിയ
Next article‘നമ്മുടെയൊക്കെ വീടുകളില്‍ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട്’- വൈറലായി കുറിപ്പ്