അപകടത്തിൽ ഗുരുതരമായ പരുക്കുപറ്റിയ മക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് അമ്മ!

അപകടമാകട്ടെ, മറ്റെന്ത് അസുഖവും ആകട്ടെ സാദാരണ ജനങ്ങളുടെ അവസാന ആശ്രയമാണ് മെഡിക്കൽ കോളേജ്. നമുക്കുള്ള ആശ്വാസവുമായി സർക്കാർ സേവകർ ഉണ്ടെന്നുള്ള വിശ്വാസമാണ് ഒരു സാദാരണക്കാരനെയും മെഡിക്കൽ കോളേജിലേക്ക് ആകർഷിക്കുന്ന ഘടകം. എന്നാൽ കഴിഞ്ഞ ദിവസം…

Trivandrum Medical College Hospital Contraversy

അപകടമാകട്ടെ, മറ്റെന്ത് അസുഖവും ആകട്ടെ സാദാരണ ജനങ്ങളുടെ അവസാന ആശ്രയമാണ് മെഡിക്കൽ കോളേജ്. നമുക്കുള്ള ആശ്വാസവുമായി സർക്കാർ സേവകർ ഉണ്ടെന്നുള്ള വിശ്വാസമാണ് ഒരു സാദാരണക്കാരനെയും മെഡിക്കൽ കോളേജിലേക്ക് ആകർഷിക്കുന്ന ഘടകം. എന്നാൽ കഴിഞ്ഞ ദിവസം തന്റെ രണ്ട് മക്കൾക്കും അപകടമുണ്ടായി ഗുരുതരമായ പരുക്കുകളോടെ അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ‘അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ

കഴിഞ്ഞ മാസം അവസാനം ആയിരുന്നു യുവതിയുടെ രണ്ടു മക്കളെയും അപകടത്തിൽ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ പരുക്കുകൾ ഉണ്ടായിട്ട് പോലും അവിടെയുണ്ടായിരുന്ന ഡോക്ടർമാർ നിസാര ലാഹവത്തോടെയാണ് രോഗികളെ നോക്കിയത്. രണ്ടുമക്കളിൽ ഒരാളെ icu വിലും മറ്റൊരാളെ വാർഡിലും കിടത്തി. അപകടത്തിൽ കാലിനു ഒടിവ് സംഭവിച്ചിട്ടുണ്ടന്നും അതിനാൽ ഓപ്പറേഷൻ ആവശ്യമാണെന്നും പറഞ്ഞായിരുന്നു ഒരാളെ വാർഡിൽ കിടത്തിയത്. കൂടാതെ കാലിന്റെ മുകൾ വശം മുതൽ പാദം വരെ പ്ലാസ്റ്റർ ഇടുകയും കയ്യിൽ ബാൻഡേജ് ചുറ്റികയും ചെയ്തു. എന്നാൽ രണ്ടാമത്തെ ദിവസവും ഓപ്പറേഷൻ നടത്താതിരുന്നതിനാൽ ‘അമ്മ തിരക്കിയപ്പോൾ ഡോക്ടർമാർക്ക് സമയം ഇല്ല എന്നും വേറെയും രോഗികളെ നോക്കാനുണ്ടെന്നുമായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും യുവതി ബഹളമുണ്ടാക്കുകയും ഓപ്പറേഷൻ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ദിവസവും ആയിരകണക്കിന് രോഗികളെ ചികിൽസിക്കേണ്ടതാണെന്നും തങ്ങളുടെ സൗകര്യം പോലെ ഓപ്പറേഷൻ ചെയ്യാൻ കഴിയാത്തോളെന്നും പറ്റില്ലെങ്കിൽ വേറെ ആശുപത്രിയിൽ കൊണ്ടുപൊയ്‌ക്കോളാനുമായിരുന്നു അപ്പോൾ ആശുപത്രിയിൽ നിന്നും ലഭിച്ച മറുപടി.

ഇതോടെ യുവതി തന്റെ രണ്ടു മക്കളെയും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ പരിശോധനയിൽ കുട്ടികൾക്ക് ഭാഗ്യം കൊണ്ടാണ് ജീവൻ തിരികെ ലഭിച്ചതെന്ന് തെളിഞ്ഞു. കാലിനു പൊട്ടൽ ഉണ്ടന്നും അത് കൊണ്ട് ഓപ്പറേഷൻ ചെയ്യണമെന്നും പറഞ്ഞ തന്റെ ഇളയമകനെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കാലിനു യാതൊരു കുഴപ്പവും ഇല്ല എന്നും കാലിന്റെ രണ്ടു വിരലുകൾക്ക് മാത്രമേ ഒടിവ് ഉണ്ടായിരുന്നോളു എന്നും കണ്ടെത്തി. അതിനായിരുന്നു മെഡിക്കൽ കോളേജിൽ തുടമുതൽ പാദം വരെ പ്ലാസ്റ്റർ ഇട്ടത്. കൂടാതെ ചതവ് മാത്രമേ ഉള്ളു എന്ന് പറഞ്ഞു രണ്ടു ദിവസത്തോളം ബാൻഡേജ് മാത്രം ചുറ്റിവെച്ച കൈക്ക് ഒടിവുള്ളതായും കണ്ടെത്തി. icu വിൽ  പ്രവേശിപ്പിച്ച മകന്റെ സ്ഥിതിയും മോശമല്ലായിരുന്നു. മുറിവ് പറ്റിയ ഭാഗം വൃത്തിയാക്കാതെ പോലുമായിരുന്നു മണ്ണും കല്ലും പൊടിയും അത് പോലെ വെച്ച് മെഡിക്കൽ കോളേജുകാർ മുറിവ് കെട്ടി കൊടുത്തത്. അത് വലിയ രീതിയിലായിരുന്നു ഇൻഫെക്ഷൻ ആയതും. സ്വകാര്യ ആശുപത്രിയിൽ ഏകദേശം 19 മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രകീയക്കൊടുവിലാണ് ഈ പൊടിയും അഴുക്കുമെല്ലാം നീക്കം ചെയ്തതും ഇൻഫെക്ഷൻ ആയ ഭാഗം വൃത്തിയാക്കിയതും.

ഈ കുടുംബത്തെ പോലെ നിരവധി കുടുംബങ്ങളാണ് മെഡിക്കൽ കോളേജുകളെ വിശ്വസിച്ചു വരുന്നതും ചെറിയ മുറിവുകൾക്ക് ഒരു ആയുസ് തന്നെ നൽകേണ്ടി വരുന്നതും. സർക്കാർ ആശുപത്രിയിലെ മനുഷ്യജീവന് വിലയില്ലാത്ത ഇത്തരം പ്രവർത്തികൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ. ഇനിയും അശ്രദ്ധ മൂലം ജീവനുകൾ ആശുപത്രികളിൽ പൊലിയാതിരിക്കട്ടെ.