ഓടുന്ന ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ യുവതിയ്ക്ക് സുഖപ്രസവം

എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരെ സഹായിച്ചത്. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യവേ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവവേദന ഉണ്ടായതായി ടൈംസ് ഓഫ്…

എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരെ സഹായിച്ചത്. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യവേ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവവേദന ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള കെ സ്വാതി റെഡ്ഡി എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ജിംസ്) എംബിബിഎസ് പരിശീലനത്തിലാണ്. സ്വന്തം നാടായ ശ്രീകാകുളത്തേക്ക് ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന 28 കാരിയായ ഗര്‍ഭിണിയായ യുവതിയും അതേ കോച്ചില്‍ കയറിയിരുന്നു.

പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതെന്ന് സ്വാതി പറയുന്നു. പുലര്‍ച്ചെ 4:40 ന് ആരോ ഒരു ഡോക്ടറെ വിളിച്ചത് അവര്‍ ഓര്‍ക്കുന്നു. തുടര്‍ന്ന് താന്‍ ആ പ്രസവും എടുക്കാന്‍ തീരുമാനിച്ചു. മുമ്പ് ഇതുവരെ തനിയെ പ്രസവം എടുക്കാത്തതിനാല്‍ ആദ്യം വിഷമിച്ചിരുന്നതായി സ്വാതി പറഞ്ഞു. ‘എന്റെ പക്കല്‍ ശസ്ത്രക്രിയാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല; കൂടാതെ പ്രസവം നടത്താന്‍ കയ്യുറകള്‍ പോലുമില്ല. ഭാഗ്യവശാല്‍, എന്റെ കൈകള്‍ അണുവിമുക്തമാക്കാന്‍ കഴിയുന്ന ഒരു കുപ്പി ബെറ്റാഡൈന്‍ ശസ്ത്രക്രിയാ ലായനി എന്റെ കയ്യില്‍ ഉണ്ടായിരുന്നു. എന്റെ പഠനകാലത്ത് എനിക്ക് ലഭിച്ച ചെറിയ അനുഭവം കൊണ്ട്, യാതൊരു ബുദ്ധിമുട്ടും കൂടാതെ സത്യവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്ന് ഞാന്‍ ഉറപ്പാക്കി, ”അവര്‍ പറഞ്ഞു.

45 മിനിറ്റായിട്ടും മറുപിള്ള പുറത്തേക്ക് വരാത്തതിനാല്‍ എനിക്ക് ആശങ്കയും ഭയവും ഉണ്ടായിരുന്നു, കുഞ്ഞ് പുറത്തുവന്നപ്പോള്‍ തനിക്ക് ആശ്വാസമായെന്നും സ്വാതി പറഞ്ഞു. ഒടുവില്‍ പുലര്‍ച്ചെ 5:35 ന് അന്നവാരത്തിന് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് പെണ്‍കുഞ്ഞ് പിറന്നത്. നവജാതശിശുക്കളെ ചൂടുള്ള സാഹചര്യത്തിലാണ് സൂക്ഷിക്കേണ്ടതെന്നും എന്നാല്‍ അവര്‍ സഞ്ചരിച്ചിരുന്ന കോച്ച് എയര്‍കണ്ടീഷന്‍ ചെയ്തതാണെന്നും സ്വാതി പങ്കുവെച്ചു. കുഞ്ഞിന് ആവശ്യമായ ഊഷ്മളത ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, യാത്രക്കാര്‍ സഹായം നീട്ടി, കുട്ടിയെ പൊതിയാന്‍ അവരുടെ പുതപ്പുകള്‍ നല്‍കി. നിരവധി യാത്രക്കാര്‍ തന്നെ പ്രസവത്തില്‍ സഹായിച്ചതായും കമ്പാര്‍ട്ടുമെന്റിനെ താല്‍ക്കാലിക ഡെലിവറി റൂം ആക്കി മാറ്റിയതായും സ്വാതി പറഞ്ഞു.

വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാല്‍ കുഞ്ഞ് ജനിച്ച് ഒന്നര മണിക്കൂറിന് ശേഷം മാത്രമേ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകൂ. അനകപ്പള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമ്മയെയും നവജാതശിശുവിനെയും ആംബുലന്‍സില്‍ എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വാതി അവരെ അനുഗമിച്ച് ആശുപത്രിയിലെത്തി ഇന്‍കുബേറ്ററില്‍ കിടത്തിയ കുഞ്ഞിന്റെ മാസം തികയാതെയുള്ള പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാരെ ധരിപ്പിച്ചു.