അന്ന് ഒരുപാട് തെറ്റ് പറ്റിപ്പോയി, അതൊന്നും ഇനി ഞാൻ ആവർത്തിക്കില്ല!

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം…

Meena-about-drishyam

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം മീനയ്ക്ക് കഴിഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തത് ചെയ്യുന്നതിൽ താരം പ്രത്യേകം ശ്രദ്ധ നൽകിയതിനാൽ ചെയ്ത സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആയിരുന്നു. കുറച്ചു നാളുകൾ നീണ്ട ഇടവേളയ്‌ക്കു ശേഷം മീന വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്. ദൃശ്യം 2 വിന്റെ രണ്ടാം ഭാഗം ആണ് മീനയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ മീനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രമായ റാണിയും താനും തമ്മിലുള്ള സാദൃശ്യങ്ങളും വ്യത്യാസങ്ങളും തുറന്ന് പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് മീന റാണിയെ കുറിച്ച് പറഞ്ഞത്. മീനയുടെ വാക്കുകൾ ഇങ്ങനെ, റാണിയെന്ന് പറയുന്ന കഥാപാത്രം എടുക്കുന്നവരെ എല്ലാം വളരെ വിശ്വസിക്കുന്ന ഒരാൾ ആണ്. എന്നാൽ ഞാൻ അങ്ങനെ അല്ല. എടുക്കുന്നവരെ അത്ര പെട്ടന്നൊന്നും ഞാൻ വിശ്വസിക്കില്ല. അങ്ങനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ആ മീന ഇപ്പോൾ ഇല്ല. അങ്ങനെ വിശ്വസിച്ചത് കൊണ്ട് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ നിഷ്കളങ്കമായ കഥാപാത്രമാണ് റാണിയെന്നത്. ചില കാര്യങ്ങൾ പറയുന്നതിലും ചിന്തിക്കുന്നതിലുമൊക്കെ ഞാനും റാണിയും തമ്മിൽ സാദൃശ്യം തോന്നിയിട്ടുണ്ട്.

വളരെ ഉർജ്ജസ്വലയായ സ്ത്രീയാണ് റാണി. ഞാനും അങ്ങനെ തന്നെയാണ്. എന്നാൽ പൂർണ്ണമായും ഞാൻ റാണിയെ പോലെ ആണെന്ന് ഒന്നും പറയാൻ കഴിയില്ല. ചില കാര്യങ്ങളിൽ മാത്രമാണ് ഞങ്ങൾ തമ്മിൽ സാദൃശ്യം ഉള്ളത്.