അത്തരം റോളുകൾ ചെയ്യുന്നത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന് ഞാൻ പേടിച്ചിരുന്നു!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ…

meena about film

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയാണ്. വളരെ ചുരുങ്ങിയ നടിമാർക്ക് മാത്രമാണ് തെന്നിന്ത്യയിൽ ഈ ഭാഗ്യം ലഭിക്കുന്നത്. വിവാഹത്തിന് ശേഷം അമ്മ റോളുകൾ മാത്രമാണ് നടിമാരെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നായിക തുല്യമായ കഥാപാത്രങ്ങളാണ് മീനയെതേടിയെത്തുന്നത്.മീന നായികയായി എത്തിയ ദൃശ്യം 2 വിനു മികച്ച പ്രതികരണങ്ങൾ ആണ് ഇന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികളിൽ നിന്ന് ലഭിച്ചത്. ഓരോ ദിവസം കഴിയും തോറും കൂടുതൽ സുന്ദരിയായി വരുന്ന മീനയുടെ സൗന്ദര്യ രഹസ്യം എന്താണെന്നും ആരാധകർ തിരക്കാറുണ്ട്. കാരണം അന്നും ഇന്നും മീന ഒരേപോലെയാണ്.

ഇപ്പൊൽ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് മനസ്സ് തുടക്കുകയാണ് മീന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മീന ഇതിനെ കുറിച്ച് മനസ്സ് തുറന്നത്. കരിയറിന്റെ തുടക്ക സമയത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ അവസരങ്ങൾ വന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ ഞാൻ അൽപ്പം പോലും നെഗറ്റീവ് ഇല്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ ആണ് ശ്രദ്ധിച്ചത്. കാരണം നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ അത് തന്റെ ഇമേജിനെ ബാധിക്കുമോ, ആരാധകർക്ക് എന്നോടുള്ള ഇഷ്ട്ടം കുറയുമോ എന്നൊക്കെയുള്ള ഭയം ഉണ്ടായിരുന്നു. കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോഴും ഞാൻ നെഗറ്റീവ് വേഷങ്ങളോട് നോ ആണ് പറഞ്ഞിരുന്നത്.

meena about film
meena about film

ഞാൻ നെഗറ്റീവ് വേഷങ്ങൾ ചെയ്താൽ ആളുകൾ എന്ത് വിചാരിക്കും, അവർ അത് അംഗീകരിക്കുമോ എന്ന ഭയം ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ അന്നൊക്കെ അത് വേണ്ട എന്ന് വെച്ചത്. എന്നാൽ ഇപ്പോൾ ഓർക്കുമ്പോൾ അത് വലിയ തെറ്റായി പോയി എന്ന് മനസ്സിലാകും. കാരണം ഒരു അഭിനേത്രി എന്ന നിലയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിക്കുമ്പോഴല്ലേ നമ്മുടെ കഴിവ് തെളിയിക്കാൻ കഴിയു. ഏത് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് കാണിച്ചു കൊണ്ടുന്നതിൽ അല്ലെ ഒരു അഭിനേത്രിയുടെ വിജയവും. എന്നാൽ അതിൽ എനിക്ക് ഇപ്പോൾ നിരാശ ഉണ്ടെന്നും മീനം പറഞ്ഞു.