പടയപ്പയിൽ രജനീകാന്തിന്റെ നായികയായി എത്തേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, സംഭവിച്ചത് മറ്റൊന്ന്!

ബാലതാരമായി സിനിമയിൽ എത്തി ശേഷം നായികയായി മാറിയ താരമാണ് മീന. രജനികാന്തിന്റെ മകളെയാണ് താരം സിനിമയിൽ അഭിനയിക്കാൻ അരങ്ങേറ്റം കുറിച്ചത്. വർഷങ്ങൾക്ക് ശേഷം അതെ രജനികാന്തിന്റെ തന്നെ നായികയായി അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.…

meena about padayappa

ബാലതാരമായി സിനിമയിൽ എത്തി ശേഷം നായികയായി മാറിയ താരമാണ് മീന. രജനികാന്തിന്റെ മകളെയാണ് താരം സിനിമയിൽ അഭിനയിക്കാൻ അരങ്ങേറ്റം കുറിച്ചത്. വർഷങ്ങൾക്ക് ശേഷം അതെ രജനികാന്തിന്റെ തന്നെ നായികയായി അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു. ശേഷം നിരവധി തമിഴ് ചിത്രങ്ങളിൽ ആണ് താരം നായികയായി വേഷം ഇട്ടത്. മലയാളത്തിലും ബാലതാരമായി തന്നെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മോഹൻലാലിനൊപ്പം നായികയായി അഭിനയിച്ച വർണ്ണപകിട്ടിൽ നായികയായി അഭിനയിച്ചതോടെ താരം മലയാളത്തിലും തിരക്കേറിയ നായിക നടിയായി മാറുകയായിരുന്നു. തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായകന്മാർക്ക് ഒപ്പം എല്ലാം നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. സാദാരണ വിവാഹ ശേഷം തിരിച്ച് വരുന്ന നായികമാർ എല്ലാം ‘അമ്മ വേഷങ്ങൾ ആയിരുന്നു കൂടുതലും തിരിച്ച് വരവിൽ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മീന നായിക വേഷങ്ങൾ തന്നെയാണ് തിരിച്ച് വരവിലും ചെയ്‌തത്‌. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ തനിക്ക് ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് പറയുകയാണ് മീന. രജനികാന്ത് ചിത്രം പടയപ്പയിൽ നായികയായി തനിക് അവസരം ലഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയാതെ വരുകയായിരുന്നു.

meena about film
meena about film

അത് ഓർക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നും. കാരണം അത്രയേറെ നല്ല ഒരു ചിത്രം ആയിരുന്നു പടയപ്പാ. അത് പോലെ തന്നെ എന്റെ ഒപ്പം എത്തിയ സഹ നായികമാർക്കെല്ലാം കിട്ടിയ ഒരു ഭാഗ്യം എനിക്ക് കിട്ടാതെ പോയെന്നും താരം പറഞ്ഞു. കോളേജ് പെൺകുട്ടിയായും സിനിമയിൽ നൃത്തം ചെയ്യാനുമൊക്കെ അവർക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ഭാഗ്യം എനിക്ക് സിനിമയിൽ ലഭിച്ചിട്ടില്ല എന്നും മീന പറഞ്ഞു.