എല്ലാവരുടെയും മുന്നിൽ വെച്ച് രജനി സാർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി!

മലയാളത്തിൽ മീന പ്രധാന വേഷത്തിൽ എത്തിയ ദൃശ്യം രണ്ടാം ഭാഗം ഇപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ചർച്ച വിഷയം ആണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. ചിത്രത്തിലെ…

മലയാളത്തിൽ മീന പ്രധാന വേഷത്തിൽ എത്തിയ ദൃശ്യം രണ്ടാം ഭാഗം ഇപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ചർച്ച വിഷയം ആണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. ചിത്രത്തിലെ മീനയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ തന്നെ ലഭിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ് പതിപ്പിലും ആനി എന്ന കഥാപാത്രത്തെ മീന തന്നെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ രജനി കാന്ത് കേന്ദ്ര കഥാപാത്രം ആകുന്ന അണ്ണാത്ത എന്ന ചിത്രത്തിൽ ആണ് മീന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് രജനി കാന്ത് തന്നോട് പറഞ്ഞ കാര്യവും അത് കേട്ട് താൻ ഞെട്ടി പോയി എന്നുമാണ് മീന വെളിപ്പെടുത്തിയിരിക്കുന്നത്.

meena about film
meena about film

അണ്ണാത്തയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഒരിക്കൽ രജനി സാർ എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു മീന, നിങ്ങളെ കാണുമ്പോൾ എനിക്ക് നിരാശ തോന്നുന്നു എന്ന്. ഇത് കേട്ട് ഞാൻ ഞെട്ടി എങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. ഇത് കേട്ട് കൊണ്ട് ഞങ്ങളുടെ അടുത്ത് കുറച്ച് പേര് നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീണ്ടും തുടർന്ന് പറഞ്ഞു, ഇത്രയും വർഷങ്ങൾ കൊണ്ട് ഞങ്ങൾക്ക് എല്ലാം ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടായത്. എന്നാൽ നിങ്ങളെ ഞാൻ വീര ചിത്രത്തിൽ കണ്ടപ്പോൾ എങ്ങനെ ആണോ അങ്ങനെ തന്നെയാണ് നിങ്ങളെ ഇപ്പോഴും കാണാൻ എന്ന്. എനിക്ക് അപ്പോൾ എന്ത് മറുപടിയാണ് അദ്ദേഹത്തിനോട് പറയേണ്ടത് എന്ന് അറിയാതെ ഞാൻ നിൽക്കുകയായിരുന്നു.-മീന പറഞ്ഞു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്ന താരമാണ് മീന. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പത് വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന. ഇതിന്റെ സന്തോഷത്തിൽ മീന തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി മനോഹരമായ ഒരു വിഡിയോയും പങ്കുവെച്ചിരിക്കുകയാണ്. അഭിനയ ജീവിതത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കാൻ  ഒപ്പം നിരവധി ആരാധകരും ആണ് എത്തിയത്.