ദൃശ്യം 2 ഇറങ്ങുന്നതോടെ മോഹൻലാലിനെയും മീനയെയും തേടി ആ അപൂർവ ഭാഗ്യം എത്തും!

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ തുടക്കം കുറിച്ച ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്,…

Meena and Mohanlal creat new history

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ തുടക്കം കുറിച്ച ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി മറ്റ് ജോലികളുടെ തിരക്കിൽ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ചിത്രം അടുത്ത വര്ഷം വിഷുവിനു തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അടുത്ത വര്ഷം ചിത്രം ഇറങ്ങുന്നതോടു കൂടി ചരിത്രം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് മോഹൻലാലും മീനയും. ചിത്രത്തിന്റെ റിലീസോടുകൂടി ഇവരെ തേടി അപൂർവ ഭാഗ്യമാണ് എത്താൻ പോകുന്നത്. തുടർച്ചയായി നാല് പതിറ്റാണ്ടുകളിൽ നായിക-നായകന്മാരായി അഭിനയിച്ച നടനും നടിയുമെന്ന റെക്കോഡാണ് ഇവർ നേടാൻ പോകുന്നത്.  ഇത് വരെ ഈ ജോഡികളുടെ എട്ട് ചിത്രങ്ങൾ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ ആറെണ്ണം ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു. ബോക്സ് ഓഫീസിൽ വിജയിക്കാതെ പോയ രണ്ടു ചിത്രങ്ങൾ എന്നാൽ മിനിസ്‌ക്രീനിൽ വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
1997 ൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന വർണ്ണപ്പകിട്ട് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ശേഷം 1999 ൽ ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചു. ശേഷം 2003 ൽ മിസ്റ്റർ ബ്രഹ്മചാരിയിലും 2014 ൽ നാട്ടുരാജാവിലും 2005 ൽ ഉദയനാണ് താരം, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിലും ഇരുവരും നായികയും നായകനുമായി. ശേഷം 2013 ൽ ദൃശ്യത്തിലും 2017 ൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ദൃശ്യം 2 അടുത്ത വര്ഷം വിഷുവിനാണ് ഇറങ്ങുന്നതെങ്കിൽ 2021 ലും ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം ഉണ്ടെന്നു ഉറപ്പിക്കാം. അതോടെ നാല് പതിറ്റാണ്ടുകൾ ഒന്നിച്ചഭിനയിച്ച നായകനും നായികയും എന്ന റെക്കോർഡ് ഇരുവരും നേടാൻ ഒരുങ്ങുകയാണ്.