പുതിയ സന്തോഷവുമായി മീന, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷവുമായി മീന, ആശംസകളുമായി ആരാധകരും!

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്ന താരമാണ് മീന. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പത് വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന. ഇതിന്റെ സന്തോഷത്തിൽ മീന തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി മനോഹരമായ ഒരു വിഡിയോയും പങ്കുവെച്ചിരിക്കുകയാണ്. അഭിനയ ജീവിതത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കാൻ  ഒപ്പം നിരവധി ആരാധകരും ആണ് എത്തിയത്.

ഒരു നടിക്ക് നായികയായി അധികനാൾ പിടിച്ച് നില്ക്കാൻ കഴിയില്ല എന്ന സ്ഥിരം സങ്കല്പങ്ങളെയാണ് മീന ഇപ്പോൾ തകർത്തിരിക്കുന്നത്. തുടക്കം മുതൽ തന്നെ നായികയായി എത്തിയ താരം ഇപ്പോഴും നായിക വേഷത്തിൽ തന്നെയാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. 1981 ൽ ബാലതാരമായി സിനിമയിൽ എത്തിയ താരം അവിടുന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച നായകനടന്മാർക്കൊപ്പം തന്നെ നായികയായും താരം അഭിനയിച്ചിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഇന്നും മീനയെ വെല്ലാൻ മറ്റൊരു നായിക നടിക്കും ഇത് വരെ കഴിഞ്ഞിട്ടില്ല.

Meena-about-drishyam

Meena-about-drishyam

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയാണ്. വളരെ ചുരുങ്ങിയ നടിമാർക്ക് മാത്രമാണ് തെന്നിന്ത്യയിൽ ഈ ഭാഗ്യം ലഭിക്കുന്നത്. വിവാഹത്തിന് ശേഷം അമ്മ റോളുകൾ മാത്രമാണ് നടിമാരെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നായിക തുല്യമായ കഥാപാത്രങ്ങളാണ് മീനയെതേടിയെത്തുന്നത്.മീന നായികയായി എത്തിയ ദൃശ്യം 2 വിനു മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

Join Our WhatsApp Group

Trending

To Top
Don`t copy text!