ഒരാള്‍ക്ക് 8 ജീവന്‍ രക്ഷിക്കാനാവും! സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്റെ ജീവിതവും മാറിമറിഞ്ഞേനെ!!! അവയവദാന സത്യപ്രതിജ്ഞ ചെയ്ത് മീന

ഇന്ന് ലോക അവയവദാനമാണ്. മറ്റൊരു ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ നന്മയൊന്നുമില്ല. അതേസമയമം, അവയവദാന സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് നടി മീന. പ്രിയതമന്‍ സാഗറിന്റെ വിയോഗത്തില്‍ നിന്നും തിരിച്ചുവരുന്നേയുള്ളൂ താരം. തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന.

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന് വേണ്ടി പോരാടുന്ന പലര്‍ക്കും രണ്ടാമതൊരു അവസരമാണിതെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറയുന്നു. താന്‍ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും മീന കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരണപ്പെട്ടത്. ശ്വാസകോശ രോഗിയായ വിദ്യാസാഗര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കെയായിരുന്നു മരണം കവര്‍ന്നത്.

‘ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. അവയവദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്റെ ജീവിതവും മാറിമറിഞ്ഞേനെ! ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’ – മീന പറയുന്നു.

ഈ തീരുമാനത്തില്‍ നിരവധി പേരാണ് മീനയെ അഭിനന്ദിക്കുന്നത്. മഹത്തായ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും കമന്റുകള്‍ നിറയുന്നു.

Previous articleമിന്നിത്തിളങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്!!
Next articleകുട്ടിപ്പട്ടാളവും മൃഗങ്ങളും ആട്ടവും പാട്ടുമായി ബേസിലിന്റെ പാല്‍തു ‘ജാന്‍വര്‍’