എ.സി മുറിയിൽ ഇരിക്കുമ്പോൾ പോലും വിയർത്ത് കുളിക്കുന്ന അനുഭവമാണ് !! പുതിയ അനുഭവം പങ്കുവെച്ച് മീന - മലയാളം ന്യൂസ് പോർട്ടൽ
Film News

എ.സി മുറിയിൽ ഇരിക്കുമ്പോൾ പോലും വിയർത്ത് കുളിക്കുന്ന അനുഭവമാണ് !! പുതിയ അനുഭവം പങ്കുവെച്ച് മീന

മോഹൻലാൽ ചിത്രം ദൃശ്യം രണ്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്, കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്, ഷൂട്ടിങ്ങിനു മുൻപ് തന്നെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് നടി മീന, പിപിഇ കിറ്റ് ധരിച്ചാണ് നടിയുടെ യാത്ര. ഇത് ധരിച്ചപ്പോള്‍ യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് തനിക്കെന്ന് താരം പറയുന്നു.

തന്നെ കാണുമ്ബോള്‍ സ്‌പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും തോന്നുകയെന്ന് നടി പറയുന്നു. ഏഴ് മാസത്തിനുശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്ബോള്‍ അത്ഭുതം തോന്നുന്നുവെന്നും മീന പറയുന്നു

ഇതുവരെ ധരിച്ചതില്‍വച്ച്‌ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷമെന്നും, ചൂടും ഭാരവും കൂടുതലാണെന്നുും,എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കുമെന്ന് നടി പറയുന്നു. ‘പി.പി.ഇ കിറ്റ് ധരിച്ച്‌ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്ബോഴും ആ വേദനകള്‍ സഹിച്ച്‌ അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.’- എന്നും മീന പറഞ്ഞു

 

Trending

To Top
Don`t copy text!