സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മയും മകളും തമ്മിൽ മത്സരം വല്ലതും ഉണ്ടോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മയും മകളും തമ്മിൽ മത്സരം വല്ലതും ഉണ്ടോ?

Meena with Nainika

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം മീനയ്ക്ക് കഴിഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തത് ചെയ്യുന്നതിൽ താരം പ്രത്യേകം ശ്രദ്ധ നൽകിയതിനാൽ ചെയ്ത സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആയിരുന്നു. കുറച്ചു നാളുകൾ നീണ്ട ഇടവേളയ്‌ക്കു ശേഷം മീന വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്. ദൃശ്യം 2 വിന്റെ രണ്ടാം ഭാഗം ആണ് മീനയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മീനയെ പോലെ തന്നെ മകൾ നൈനികയും സിനിമയിൽ തിളങ്ങുന്ന താരം തന്നെയാണ്.

ഇപ്പോൾ മീനയുടെയും മകളുടെയും ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി സ്നേഹയുടെ മകളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയ മീനയുടെയും മകളുടെയും ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മീന തന്നെയാണ് ഈ ചിത്രങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമെന്റുകൾ നൽകിയിരിക്കുന്നത്. നൈനിക ഇത്രപെട്ടെന്ന് വളർന്നോ എന്നും അമ്മയും മകളും സുന്ദരിയാണല്ലോ എന്നും ഇതിൽ അമ്മയും മകളും തമ്മിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ വല്ല മത്സരവും നടത്തുന്നുണ്ടോ തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

വിജയ് ചിത്രം തെരിയിൽ മികച്ച പ്രകടനം ആണ് നൈനിക കാഴ്ച വെച്ചത്. കൊച്ചു സുന്ദരിയായി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം മീനയുടെ മകൾ ആണെന്ന് അറിഞ്ഞപ്പോൾ ആരാധകർക്ക് അത്ഭുതം ഒന്നും തോന്നിയില്ല. കാരണം അമ്മയുടെ കഴിവും സൗന്ദര്യവും മകൾക്ക് കിട്ടാതിരിക്കുമോ എന്നാണ് ആരാധകർ പറഞ്ഞത്. 2009 ജൂലൈയിലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം.

Trending

To Top
Don`t copy text!