ഡെയിനും മീനാക്ഷിയും പ്രണയത്തിൽ ഒടുവിൽ താരങ്ങൾ തന്നെ അത് വെളിപ്പെടുത്തി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഡെയിനും മീനാക്ഷിയും പ്രണയത്തിൽ ഒടുവിൽ താരങ്ങൾ തന്നെ അത് വെളിപ്പെടുത്തി

ഏറെ ആരാധകരുള്ള ഒരു പരിപാടിയാണ് മഴവിൽ മനോരമയിലെ ഉടൻ പണം, നിരവധി ആരാധകരാണ് പരിപാടിക്ക് ഉള്ളത്. മീനാക്ഷിയും ഡെയിനും ഒന്നിച്ചുള്ള അവതരണമാണ് പരമ്പരയെ ഏറെ പ്രിയങ്കരമാക്കുന്നത്. ദിവസവും വ്യത്യസ്തമായ വേഷങ്ങളിൽ ആണ് ഇരുവരും പരമ്പരയിൽ എത്തുന്നത്. കഴിഞ്ഞുപോയ സിനിമകളിലെ രംഗങ്ങൾ പുനരാവിശകരിച്ചാണ് ഇരുവരും എത്തുന്നത്, ഇത് പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ പോയ കഥാപാത്രങ്ങൾ ഇവർ അവതരിക്കുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്, പെട്ടെന്നാണ് പരമ്പര ഏറെ ശ്രദ്ധ നേടിയത്, റേറ്റിംഗിൽ മുന്നിലെത്തി നിൽക്കുകയാണ് പരമ്പര. രണ്ടാം സീസണിലും അവതാരകർ വേറിട്ട കോസ്റ്റ്യൂമുകളിലൊക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.മൂന്നാം പതിപ്പിൽ ഡീനും മീനാക്ഷിയുമായിരുന്നു അവതാരകരായി എത്തിയത്.

ഇവർ ഓരോ എപ്പിസോഡിലും ഓരോ കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. മഴവിൽ മനോരമയിൽ രാത്രി 9 മണിയ്ക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനത്തുകയായി പണം നൽകുന്നതും ജികെ അധികരിച്ച് നടത്തുന്ന പരിപാടിയായതിനാൽ തന്നെ പ്രേക്ഷകർ ഏറുന്നതുമൊക്കെയാണ് പരിപാടിയുടെ വിജയത്തിൻ്റെ കാരണം. മത്സരാർത്ഥികളോടൊപ്പം കളിച്ച് ജയിക്കുന്ന മത്സരാർത്ഥികൾക്കും സമ്മാനം അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ഉടൻ പണത്തിലെ അവതരണത്തിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് ഡെയിനും മീനാക്ഷിയും , നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ.

സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം.ഉടന്‍ പണമെന്ന പരിപാടിയാണ് താരം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ കൈയ്യടി മീനാക്ഷി വാങ്ങുന്നത്. ഇടക്ക് താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

മീനാക്ഷിയേയും ഡിഡിയേയും കുറിച്ചുള്ള പ്രണയ കഥ സോഷ്യൽ മീഡിയയിൽ തലപൊക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രണയകഥയെ കുറിച്ചുള്ള ചർച്ച കനക്കുമ്പോൾ ഇതേ ചേദ്യം ആവർത്തിച്ച് ഉടൻ പണം 3.0യുടെ എടിഎം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണയത്തിലാണോ എന്ന് ഇരുവരോടും നേരിട്ട് തന്നെ ചോദിച്ചിരിക്കുകയാണ്. മീനാക്ഷിയുടേയും ഡെയ്ന്റേയും മാതാപിതാക്കൾ എത്തിയ എപ്പിസോഡിലായിരുന്നു ഇവരോട് ഈ രസകരമായ ചോദ്യം എടിഎം ചോദിച്ചിരിക്കുന്നത്.

എടിഎമ്മിനും പ്രേക്ഷകർക്കും ചില കാര്യങ്ങൾ അറിയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പ്രണയത്തെ കുറിച്ച് ആരാഞ്ഞത്. ഡെയ്ൻ ഡേവിസും മീനാക്ഷിയും രഹസ്യമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു താരങ്ങളുടെ മറുപടി. രണ്ടു പേരോടും പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും സുഹൃത്തുക്കളാണെന്നാണ് ഇവർ പറഞ്ഞത്.

Trending

To Top
Don`t copy text!