വേനല്‍ ചൂടില്‍ നിന്ന് പരീക്ഷാ ചൂടിലേക്ക്!!! പ്ലസ് വണ്‍ പരീക്ഷയ്‌ക്കൊരുങ്ങി മീനാക്ഷി

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ പാത്തു എന്ന കുട്ടിയായിട്ടാണ് മീനാക്ഷിയുടെ സിനിമാ എന്‍ട്രി. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരത്തിന് പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളും എത്തി.

ഒപ്പം, മറുപടി, ക്വീന്‍, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു, ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ ശ്രദ്ധേയയായി മാറി. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും മീനാക്ഷി കഴിവ് തെളിയിച്ചുകഴിഞ്ഞു. ഫ്‌ളവേഴ്‌സ് ടിവിലെ ടോപ് സിംഗര്‍ ജൂനിയര്‍ അവതാരകയാണ് മീനാക്ഷി. അവതാരകയായും നടിയായും ഏറെ ആരാധകരുള്ള താരമാണ് മീനാക്ഷി.

താരം മാത്രമല്ല, പഠനത്തിലും മിടുക്കിയാണ് മീനാക്ഷി. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചിരുന്നു മീനാക്ഷി. ഒന്‍പത് വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സന്തോഷം മീനാക്ഷി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, പരീക്ഷാ ചൂടിലാണ് മീനാക്ഷി. പ്ലസ് വണ്‍ പരീക്ഷയ്ക്ക് തയ്യാറായിരിക്കുകയാണ് മീനാക്ഷി. പരീക്ഷാച്ചൂടിലാണ് എന്ന് പറഞ്ഞ് മീനാക്ഷി സ്‌കൂളിലേക്കുള്ള യാത്രയുടെ ചിത്രം പങ്കുവച്ചത്.
MEENAKSHI ANOOP33
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മീനാക്ഷി. വേനല്‍ ചൂടില്‍ നിന്ന് പരീക്ഷാ ചൂടിലേക്ക്…. ഒരു പാവം പെണ്‍കുട്ടി എന്ന് പറഞ്ഞാണ് സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. ആരാധകരെല്ലാം മീനാക്ഷിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയിലെ പോലെ തന്നെ പ്ലസ് വണ്‍ പരീക്ഷയിലും തിളങ്ങട്ടെ എന്നാണ് ആശംസകള്‍.

Previous articleവികെപി ചിത്രം ‘ലൈവ്’ മെയ് 12നെത്തും; ഫസ്റ്റ്‌ലുക്ക് പുറത്ത്!
Next articleസംവിധാനരംഗം തത്കാലം മാറ്റിവെച്ചു ഇനിയും അഭിനയം ആകാം, അജയ് വാസുദേവും, നിഷാദ് കോയയും