പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകളുമായി എത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് താരം

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്. മഞ്ജുവിന്റെ പിറന്നാളിന് മുന്നോടിയായി താരത്തിന്റെ ആരാധക മാഷപ്പ് വീഡിയോ പുറത്ത് ഇറക്കിയിരുന്നു,…

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്. മഞ്ജുവിന്റെ പിറന്നാളിന് മുന്നോടിയായി താരത്തിന്റെ ആരാധക മാഷപ്പ് വീഡിയോ പുറത്ത് ഇറക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ ആയിരുന്നു വീഡിയോ വൈറൽ ആയതും. സല്ലാപം എന്ന സിനിമയിൽ കൂടിയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, ശേഷം നിരവധി സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചു, അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് മഞ്ജു.
manju in ksrtc buss
ദിലീപുമായിട്ടുള്ള പ്രണയവിവാഹത്തിന് ശേഷം മഞ്ജു അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു, പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന സിനമയിൽ കൂടിയാണ് മഞ്ജു വീണ്ടും അഭിനയതിലേക്ക് തിരികെ എത്തിയത്, വളരെ മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ മടങ്ങി വരവിൽ ലഭിച്ചത്, അങ്ങനെ നിരവധി സിനിമകളിൽ താരം വീണ്ടും സജീവമായി. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കി കൊണ്ടാണ് മഞ്ജു രണ്ടാമത് സിനിമയിലേക്ക് എത്തിയത്.

വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം മഞ്ജുവിന്റെ മകൾ മീനാക്ഷിയും ദിലീപിനൊപ്പം പോകുക ആയിരുന്നു, മകളുടെ തീരുമാനത്തിന് മഞ്ജു യാതൊരു വിയോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല, ഇതിനു ശേഷം ഇരുവരും മഞ്ജുവുമായി ഒരു കോണ്ടാക്റ്റും ചെയ്തിട്ടില്ല, എന്നാൽ മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി മഞ്ജുവിനെ വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. തന്നെ മകൾ വിളിച്ചതിന്റെ സന്തോഷത്തിൽ ആണ് മഞ്ജുവിന്റെ ഈ പിറന്നാൾ ദിനം കടന്നു പോയത് എന്നാണ് അറിയുവാൻ സാധിക്കുന്നത്, ഈ അമ്മയും മകളും വീണ്ടും ഒന്നിക്കുമോ എന്ന ആകാംഷകയിൽ ആണ് പ്രേക്ഷകർ.