ആഘോഷങ്ങൾ മീനാക്ഷി തിരിച്ച് വന്നതിനു ശേഷം, സർപ്രൈസ് പുറത്ത് വിട്ട് മഞ്ജുപിള്ള - മലയാളം ന്യൂസ് പോർട്ടൽ
Film News

ആഘോഷങ്ങൾ മീനാക്ഷി തിരിച്ച് വന്നതിനു ശേഷം, സർപ്രൈസ് പുറത്ത് വിട്ട് മഞ്ജുപിള്ള

പ്രേക്ഷർക്ക് ഏറെ പ്രീയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം, പരമ്പരയിലെ താരങ്ങളെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്, മീനാക്ഷി ഗർഭിണി ആയതും മൂന്നുകുട്ടികളുടെ ജനനവും ഒക്കെ വീട്ടിൽ വളരെ ആഘോഷമായിരുന്നു, എന്നാൽ ഇപ്പോൾ മീനാക്ഷി പരമ്പരയിൽ നിന്നും മാറിയിരിക്കുകയാണ്, തന്റെ തുടർ പഠനത്തിന് വേണ്ടി താരം വിദേശത്തു പോയിരിക്കുകയാണ് പരമ്പരയിലും താരം വിദേശത്തേക്ക് പോകുന്നതായിട്ടാണ് കാണിക്കുന്നത്, കഴിഞ്ഞ ദിവസം മീനാക്ഷിയുടെ പിറന്നാൾ ആയിരുന്നുഎം. മീനാക്ഷിക്ക് ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് മഞ്ജു പിള്ള ഇപ്പോൾ.

തട്ടീം മുട്ടീം സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘മമ്മീടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേ’ എന്നാണ് ഒരു പോസ്റ്റില്‍ മഞ്ജു കുറിച്ചിരിക്കുന്നത്. ലണ്ടനില്‍ പഠിക്കാന്‍ പോയ ഭാഗ്യലക്ഷ്മി നാട്ടില്‍ തിരിച്ചെത്തുമ്ബോള്‍ ജന്‍മദിനം ആഘോഷിക്കാമെന്നാണ് അടുത്ത പോസ്റ്റില്‍ പറയുന്നത്. ‘എന്റെ മീനുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍,

വന്നിട്ട് ആഘോഷിക്കാം ട്ടോ’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. തട്ടീം മുട്ടീം സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായാണ് ഭാഗ്യലക്ഷ്മി ശ്രദ്ധേയായത്. ഭാഗ്യലക്ഷ്മിയുടെ അമ്മയുടെ റോളിലാണ് ഇതില്‍ മഞ്ജു പിള്ള വേഷമിടുന്നത്

കെപിഎസി ലളിത, നസീര്‍ സംക്രാന്തി, ജയകുമാര്‍ പിള്ള, സിദ്ധാര്‍ത്ഥ് പ്രഭു എന്നിവരാണ് സീരിയലിലെ മറ്റ് താരങ്ങള്‍. ലോക്ഡൗണ്‍ കാലത്ത് പിള്ളാസ് ഫാം ഫ്രഷ് എന്ന തുടങ്ങിയതിന്റെ ചിത്രങ്ങളും വീഡിയോകളും മഞ്ജു നേരത്തെ പങ്കുവച്ചിരുന്നു.

Trending

To Top
Don`t copy text!