മഞ്ജുവിനെ ഓർമിപ്പിച്ച് മീനാക്ഷിയുടെ ഡാൻസ്, പൊട്ടിചിരിയുമായി ദിലീപും കാവ്യയും വൈറലായി വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിനെ ഓർമിപ്പിച്ച് മീനാക്ഷിയുടെ ഡാൻസ്, പൊട്ടിചിരിയുമായി ദിലീപും കാവ്യയും വൈറലായി വീഡിയോ

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. എന്നാൽ ദിലീപുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മഞ്ജു സിനിമയിൽ വളരെ സജീവമാകുകയായിരുന്നു, സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ എല്ലാ വിശേഷങ്ങളും മഞ്ജു ആരാധകരുമായി പങ്കുവെക്കാറുണ്ട്, എന്നാൽ താരത്തിന്റെ മകൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമായിരുന്നില്ല,

എന്നാൽ അടുത്ത കാലത്തായി താരപുത്രി തന്റെ ചില ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. മൂത്ത മകളായ ആയിഷ നാദിര്‍ഷയുടെ വിവാഹനിശ്ചയമായിരുന്നു നടന്നത്. ആയിഷയും ഖദീജയുമായി അടുത്ത സൗഹൃദമുണ്ട് മീനാക്ഷിക്ക്. പ്രിയ കൂട്ടുകാരിയെ കാണാനായി മീനാക്ഷി എത്തിയിരുന്നു. ഇവരുടെ സംഘത്തിലെ പ്രധാനികളിലൊരാളായ നമിത പ്രമോദും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളിൽ ആണ് മീനാക്ഷി തിളങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ മീനാക്ഷി തന്നെയാണ് താരം. ഇപ്പോൾ മീനാക്ഷിയുടെ പുതിയൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.

നാദിർഷായുടെ മകളുടെ വിവാഹച്ചടങ്ങിൽ വീഡിയോകൾ ആണ് യൂ ട്യൂബ് ചാനലുകൾ നിറയെ. ഐഷയാണ് ചടങ്ങിലെ താരമെങ്കിലും മീനാക്ഷിയുടെ, നേർക്കുതന്നെ ആയിരുന്നു ക്യമറകണ്ണുകൾ. പരിചയക്കാരെ കാണുമ്പൊൾ ചിരിക്കും എങ്കിലും ബാക്കി സമയം അത്രയും ഗൗരവക്കാരി ആയിട്ടാണ് മീനാക്ഷി കാണപ്പെട്ടത്. മുഖത്തു അൽപ്പം പോലും ചിരി വിടർത്താതെ തന്നെയാണ് ക്യാമറയ്ക്ക് മുൻപിൽ മീനാക്ഷി നിറഞ്ഞത്.മീനാക്ഷിക്ക് ഒപ്പം ചടങ്ങിൽ മുഴുവനും നമിത ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യമറ ശ്രദ്ധ നേടിയെടുത്തു. ബ്രൈഡ്‌സ് ഗ്യാങ്ങിന്റെ ചിത്രങ്ങളും അതിവേഗം ആണ് വൈറൽ ആയത്.

Join Our WhatsApp Group

Trending

To Top
Don`t copy text!