മീനാക്ഷി മലയാള സിനിമയിലേക്ക്? ഉത്തരം ദിലീപ് തന്നെ പറഞ്ഞു…!

പാരമ്പര്യം പിന്തുടര്‍ന്ന് അഭിനയ മേഖലയിലേക്ക് എത്തിച്ചേര്‍ന്ന നിരവധി ആര്‍ട്ടിസ്റ്റുകളെ പ്രേക്ഷകര്‍ക്ക് അറിയാം. ഇപ്പോഴിതാ നടന്‍ ദിലീപിന്‌റെ മകളും മലയാള സിനിമയിലേക്ക് നായികാ പദവി അലങ്കരിക്കാന്‍ എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാരണം പൊതുവേദികളില്‍ മാത്രം കുടംബത്തോടൊപ്പം പ്രത്യക്ഷപ്പെടുന്ന മീനാക്ഷിക്ക് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറെയാണ്. താരം ഈ അടുത്താണ് സമൂഹമാധ്യമത്തില്‍ പോലും അക്കൗണ്ട് തുടങ്ങിയത്. എന്നിരുന്നാലും മറ്റ് സെലിബ്രിറ്റികളെപ്പോലെ സമൂഹമാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. അത്ര ആക്ടീവ് അല്ലെങ്കില്‍പ്പോലും താരം പങ്കുവെയ്ക്കാറുള്ള എല്ലാ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

മീനാക്ഷിയുടെ സിനിമാ പ്രവേശനം ആരാധകര്‍ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് അച്ഛന്‍ ദിലീപ് തന്നെ പറഞ്ഞ് വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…മീനാക്ഷി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഭാവിയില്‍ എന്ത് എന്നത് പറയാന്‍ കഴിയുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്. കഴിഞ്ഞ ദിവസം മീനാക്ഷി കാവ്യയോടൊപ്പം ഒരു വിവാഹ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് എത്തിയത് എല്ലാവരിലും കൗതുകം ഉണര്‍ത്തി.

Previous articleപ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി സീരിയല്‍ നടി പ്രതീക്ഷ! കല്യാണിന്റെ അമ്മ എന്നെ മരുമകള്‍ എന്ന് വിളിച്ചു!!
Next articleപ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതില്‍ പിന്നെ അനശ്വരയുടെ മുഖം ഇങ്ങനെയാണ്! ഇതാണ് സത്യം..!!