വൈറലായി മീനാക്ഷിയുടെ പുതിയ ഫോട്ടോ

സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരപുത്രി മീനാക്ഷി ദിലീപിന് ഏറെ ആരാധകരാണുള്ളത്. ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ദിലീപ് രണ്ടാമത് കാവ്യയെ വിവാഹം കഴിക്കുമ്പോഴും ദിലീപിന് പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നതും മീനാക്ഷി തന്നെയായിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി സോഷ്യല്‍ മീഡിയയിലെ താരമാണ്. മീനാക്ഷിയുടെ ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെ അഭിനയം തനിക്ക് വഴങ്ങുമെന്ന് മീനാക്ഷി പലവട്ടം തെളിയിച്ചതാണ്.

മാത്രമല്ല, നാദിര്‍ഷയുടെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ കൂട്ടുകാരികളുമായി കളിച്ച ഡാന്‍സും വൈറലായിരുന്നു. ഇപ്പോള്‍ ഐ മീനാക്ഷി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരപുത്രി.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചില നൃത്ത വീഡിയോകള്‍ മീനാക്ഷി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കൂട്ടുകാരികള്‍ക്ക് ഒപ്പം ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രമാണത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയിലെ ആളുകള്‍ ആരൊക്കെയാണെന്നാണ് ആരാധകരുടെ ചോദ്യം. ചെന്നൈയിലെ കൂട്ടുകാരാണോ ഇതെന്നുള്ള ചോദ്യങ്ങളും എത്തുന്നുണ്ട്. മീനൂട്ടി ലേറ്റസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പ്രചരിക്കുന്നത്.

 

 

 

 

Previous articleആഗ്രഹിക്കുന്ന കാര്യങ്ങൾ മിക്കതും ചെയ്യുന്നത് കൊണ്ട് തന്നെ ഈ തുടക്കം ജീവിതത്തിൽ വലിയ സന്തോഷം നൽക്കുന്നുവെന്ന് പൂർണിമ ഇന്ദ്രജിത്ത്
Next articleചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്, പാടാത്ത പൈങ്കിളിയിലെ ദേവയുടെ കുറിപ്പ്