പ്രിയപ്പെട്ടവള്‍ക്കൊപ്പം!! പുതിയ ഫോട്ടോയുമായി മീനാക്ഷി

നടിയല്ലെങ്കിലും മലയാളിയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടയാളാണ് മീനാക്ഷി ദിലീപ്.
സോഷ്യലിടത്ത് ഏറ്റവും കൂടുതല്‍ വൈറലാകുന്ന താരപുത്രിയും മീനാക്ഷി തന്നെയാണ്. അച്ഛന്റെയും അമ്മയുടെയും പാതയില്‍ സിനിമയില്‍ എത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി.

അഭിനയമല്ല പഠനത്തിലാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയ മീനാക്ഷി എംബിബിഎസ് പഠനത്തിലാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണ് വൈറലാകുന്നത്.
തന്റെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നടി നമിത പ്രമോദാണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി.

ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികളിലൊരാളാണ് നമിതപ്രമോദ്. മീനാക്ഷിയും ആയി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് നമിതയ്ക്കുള്ളത്. മാത്രമല്ല ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ മകള്‍ ആയിഷയും മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. ആയിഷയുടെ വിവാഹത്തില്‍ മീനാക്ഷിയും നമിതയും ഏറെ തിളങ്ങിയിരുന്നു.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളൊക്കെയും
മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. അനിയത്തി മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു.

Previous articleശ്രീവല്ലി മരിക്കുമോ? പുഷ്പ 2വിനെക്കുറിച്ച് വ്യക്തത വരുത്തി നിര്‍മ്മാതാവ്
Next article17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിമുഖം; ഭാവന അനുഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സംയുക്ത വര്‍മ്മ