അമ്മയെപ്പോലെ തന്നെ സുന്ദരിയായി മീനാക്ഷി..!!

സിനിമകളില്‍ ഇതുവരേയും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും താരപുത്രി മീനാക്ഷിയ്ക്ക് ഒരുപാടാണ് ആരാധകര്‍. മറ്റ് താരപുത്രിമാര്‍ക്ക് ഉള്ളതിനേക്കാള്‍ ഫാന്‍സാണ് മഞ്ജു വാര്യറുടേയും ദിലീപിന്റെയും മകളാണ് മീനാക്ഷിയ്ക്ക് ഉള്ളത്. പഠനത്തില്‍ തന്നെയാണ് താരപുത്രിയുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ മീനാക്ഷി അഭിനയ ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന് തന്നെയാണ് ദിലീപിന്റെ കുടുംബവുമായി അടുത്ത സുഹൃത്തുകള്‍ പോലും അറിയിക്കുന്നത്. താരപുത്രിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും താരം അത്ര സജീവമല്ല. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് മീനാക്ഷി ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. വളരെ വിരളമായി മാത്രമാണ് താരപുത്രി അതില്‍ ഫോട്ടോകള്‍ പങ്കുവെയ്ക്കാറുള്ളത്. എന്നാല്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളെല്ലാം തന്നെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ചുവന്ന സാരിയില്‍ സുന്ദരിയായ തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

അമ്മയുടെ സൗന്ദര്യം അതുപോലെ താരപുത്രിയ്ക്ക് ലഭിച്ചു എന്നാണ് ഈ ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. മാത്രമല്ല ആറാം തമ്പുരാനില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ മഞ്ജുവിന്റെ ചുവന്ന സാരിയിലുള്ള ഫോട്ടോ ചേര്‍ത്തുവെച്ചാണ് മീനാക്ഷിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.

നിരവധി പേരാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ശരിക്കും മഞ്ജുവിനെ പോലെയുണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ദിലീപ് കുടുംബത്തിലെ ആരും തന്നെ സോഷ്യലിടങ്ങളില്‍ സജീവമല്ലാത്തത് കാരണം അവിടെ നടക്കുന്ന ചെറിയ കാര്യങ്ങള്‍പോലും അറിയുന്നത് ആരാധകര്‍ക്ക് വളരെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.

Previous articleഡെയ്‌സിയുടെ കള്ളത്തരം പൊളിഞ്ഞോ..? ഫിലോമിനയുടെ കൊച്ചുമകള്‍ അല്ല..!! ആരാണെന്ന് അറിയില്ലെന്ന് നടിയുടെ മകന്‍..!!
Next article‘വൈകിയ നേരം ആയതുകൊണ്ടല്ലേ, ഇറുകിയ വസ്ത്രം ആയതുകൊണ്ടല്ലേ’ ശ്രദ്ധേയമായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്