Film News

ആരെങ്കിലും ഒന്ന് രക്ഷിക്കണം..! അവസ്ഥ ശരിക്കും സങ്കടകരമാണ്…! – മീനാക്ഷി!

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യം ഇതുവരേയും ഒഴിഞ്ഞിട്ടില്ല.. പല സംഘടനകളും സര്‍ക്കാരും ചേര്‍ന്ന് ഇതിനുവേണ്ട പരിഹാര മാര്‍ഗങ്ങള്‍ നടത്തി വരികയാണ്.. ദിവസവും തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം കൂടി വരുന്ന സാഹചര്യവും ഉണ്ടായിരുന്നു.. ഈ അവസരത്തില്‍ ബാലതാരവും അവതാരകയും ആയ മീനാക്ഷി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നാട്ടിലെ ഒരു നായയെ കുറിച്ചാണ് മീനാക്ഷി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അതിന്റെ അവസ്ഥ ഇപ്പോള്‍ വളരെ സങ്കടകരമാണ് എന്നും ആരെങ്കിലും അതിനെ ഒന്ന് ഏറ്റെടുക്കണം എന്നും മീനാക്ഷി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഈ നായയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതാണ് എന്ന് തനിക്ക് ഉറപ്പാണെന്നും മീനാക്ഷി പറയുന്നുണ്ട്. മീനാക്ഷിയുടെ കുറിപ്പില്‍ നായയെ കുറിച്ചും അതിന്റെ ഇപ്പോഴത്തെ അവസ്ഥ.യെ കുറിച്ചും പൂര്‍ണവിവരങ്ങളും കൊടുത്തിട്ടുണ്ട്.. കുറിപ്പിലെ വാക്കുകളിലേക്ക്.. ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി …ഒന്നിനെയും ഉപദ്രവിക്കില്ല

… മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും … പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് … എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തില്‍ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു.

എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കിടങ്ങൂര്‍ പാദുവ Jn… (കോട്ടയം.. മണര്‍കാട് ..അയര്‍ക്കുന്നം … പാദുവ)..

കുറിപ്പ് പങ്കുവെച്ചതോടെ എങ്കില്‍ മീനാക്ഷിയ്ക്ക് തന്നെ ഈ നായയെ ഏറ്റെടുത്തുകൂടെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വെള്ളവും ഭക്ഷണവും മരുന്നും കൊടുത്ത് അതിനെ വീട്ടിലേക്ക് തന്നെ കൊണ്ടുപോകൂ എന്നും ചിലര്‍ പറയുന്നു.

Recent Posts

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ‘പെണ്ണും പൊറാട്ടും’; പ്രഖ്യാപനവുമായി രാജേഷ് മാധവ്

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് യുവനടന്‍ രാജേഷ് മാധവന്‍. 'ന്നാ താന്‍ കേസ് കൊട് 'എന്ന ചിത്രത്തിലെ പ്രകടനത്തോടെ…

9 hours ago

‘പറന്നേ പോകുന്നേ..’ പ്രിയ വാര്യരുടെ 4 ഇയേഴ്‌സിലെ വീഡിയോ ഗാനം

രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ…

10 hours ago

പരമ്പരാഗത വസ്ത്രം ധരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ച് യുവതി; വീഡിയോ വൈറലാകുന്നു

പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത…

10 hours ago