സഹികെട്ട് മീനാക്ഷി മഞ്ജുവിന്റെ അടുത്തേക്കോ..?!! പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്താണ്?

അടുത്ത ദിവസങ്ങളിലായി പത്രമാധ്യമ രംഗങ്ങളിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നാണ് ദിലീപിന്റെ കേസ്. കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ചു എന്ന കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്നതിലേക്ക് ആണ് അനുദിനം പുറത്ത് വരുന്ന ഓരോ തെളിവുകളും ചൂണ്ടിക്കാട്ടുന്നത്. ഒടുവില്‍ കാവ്യയും പിടിക്കപ്പെടും എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനും ആയ ബാലചദ്രകുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് കേസിലെ ചില കാര്യങ്ങള്‍ മറ നീങ്ങി പുറത്ത് വരാന്‍ കാരണം.

ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായ സ്ഥിതിയ്ക്ക് മീനാക്ഷി ദിലീപിനെ വിട്ട് സ്വന്തം അമ്മയായ മഞ്ജുവിന്റെ അടുത്തേക്ക് പോയി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അച്ഛന് എതിരെ അനുദിനം വരുന്ന ആരോപണങ്ങള്‍ സഹിക്കവയ്യാതെയാണ് താരപുത്രി മഞ്ജുവിന്റെ അടുത്തേക്ക് തന്നെ തിരിച്ചു പോയത് എന്നാണ് പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യം അറിയില്ല. ഔദ്യോഗികമായി അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടുകളും വന്നിട്ടില്ല എന്നതാണ് സത്യം. അമ്മുമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന്റെ അടുത്തേയ്ക്ക് മീനാക്ഷി ഓടിയെത്തി എന്നും വാര്‍ത്തകള്‍ പരന്നിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പുറത്ത് എത്തിയിട്ടില്ല. മഞ്ജുവിനൊപ്പം മീനാക്ഷി നില്‍ക്കുന്ന ചിത്രങ്ങളോ ഒന്നും തന്നെ വന്നിട്ടുമില്ല. അതേസമയം, കഴിഞ്ഞ ദിവസം തന്റെയും അച്ഛന്‍ ദിലീപിന്റെയും ചിത്രങ്ങള്‍ക്ക് താഴെ എത്തിയ കമന്റുകള്‍ക്ക് എല്ലാം തക്കതായ മറുപടിയുമായി മീനാക്ഷി എത്തിയിരുന്നു. ദിലീപിനെ അപകീര്‍ത്തിപ്പെടുത്തിയും മോശം വാക്കുകള്‍ കൊണ്ടും നിരവധി പേര്‍ കമന്റു ചെയ്തത്, എന്നാല്‍ ഇതിന് എല്ലാം തക്കതായ മറുപടി താരപുത്രി അത്തരം കമന്റിട്ടവര്‍ക്ക് കൊടുത്തിരുന്നു.

 

 

Previous articleഎനിക്ക് ഉഷയുമായി സാമ്യമുണ്ട്, ഷെല്ലി കിഷോര്‍
Next articleപെണ്ണ് പെണ്ണാകണം എങ്കില്‍ മഞ്ജു വാര്യരെ പോലെയാകണം..!! നടന്റെ വാക്കുകള്‍ വൈറലാകുന്നു…