അമ്മയെ പോലെ തന്നെ, മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ കാണുമ്പോൾ മഞ്ജുവിനെ ഓർമ്മവരുന്നുവെന്ന് ആരാധകർ!

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന്…

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

ഇവരുടെ കുടുംബ ചിത്രങ്ങളും ഫാൻസ്‌ ഗ്രൂപ്പുകളിൽ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഓരോ ചിത്രങ്ങളും പങ്കുവെക്കുമ്പോഴും അമ്മയെ പോലെ തന്നെ സുന്ദരിയാണ് മീനാക്ഷി എന്നും അമ്മയുടെ സൗന്ദര്യം ആണ് മീനാക്ഷിക്ക് കിട്ടിയേക്കുന്നത് എന്നൊക്കെയുമുള്ള കമെന്റുകൾ ആരാധകർ ആ ചിത്രങ്ങൾക്കൊക്കെ നൽകാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയത്. മീനാക്ഷിയുടെ നൃത്ത വീഡിയോ ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

പതിവ് പോലെ തന്നെ കമെന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. അമ്മയുടെ കഴിവ് അത് പോലെ തന്നെ മീനാക്ഷിക്ക് കിട്ടിയേക്കുകയാണെന്നും അമ്മയെ പോലെ തന്നെ ആണല്ലോ മകളും, മീനാക്ഷി എന്നാണ് ഇനി സിനിമയിലേക്ക് എത്തുന്നത്. മഞ്ജുവിന്റെ കഴിവും സൗന്ദര്യവും അത് പോലെ തന്നെ മീനാക്ഷിക്കും കിട്ടിയിട്ടുണ്ടല്ലോ എന്ന് തുടങ്ങിയ കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.