ഗ്രേഡ് മാറിയാലും നമ്മള്‍ ‘ബി പോസിറ്റീവ്’ ആയിരിക്കണം..! പുതിയ വിശേഷം പങ്കുവെച്ച് മീനാക്ഷി!!

ബാലതാരമായി മലയാളി സിനിമാ പ്രേമികളുടെ ഇടയിലും പിന്നീട് അവതാരികയായി കുടുംബ പ്രേക്ഷകരുടെയും മനം കവര്‍ന്ന താരമാണ് മീനാക്ഷി. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ച തന്റെ ബി പ്ലസ് എ ഗ്രേഡാക്കി മാറ്റിയ വിവരമാണ് മീനാക്ഷി അറിയിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതം വിജയം കരസ്ഥമാക്കിയ മീനാക്ഷിക്ക് പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും

meenakshiofficial__285282339_2039143436267570_9097412973399460377_n

എ പ്ലസ് തന്നെ ആയിരുന്നു അതില്‍ ഫിസിക്‌സിന് മാത്രമാണ് ബി പ്ലസ് ലഭിച്ചിരുന്നത്. ഇതോടെ അഭിനയത്തിലും അവതരണത്തിലും മാത്രമല്ല പഠിപ്പിലും താന്‍ ഒന്നാമത് തന്നെയെന്ന് മീനാക്ഷി തെളിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ഫിസിക്‌സിന് ലഭിച്ച മാര്‍ക്ക് കൂടി ഉയര്‍ത്തിയിരിക്കുകയാണ് മീനാക്ഷി. റിവാല്യൂവേഷനിലൂടെയാണ് താരം ഫിസിക്‌സിന് ലഭിച്ച ബി പ്ലസ് എ ഗ്രേഡായിരിക്കുന്നത്. ഞാന്‍ ‘ബി’ പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ എന്നാണ് പുതിയ വിവരം പങ്കുവെച്ച് മീനാക്ഷി എഴുതിയിരിക്കുന്നത്.

മീനാക്ഷിയുടെ പോസ്റ്റിന് അടിയില്‍ രസകരമായ കമന്റുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഗ്രേഡ് മാറിയാലും നമ്മള്‍’ ബി പോസിറ്റീവ് ‘ആയിരിക്കണം എപ്പോളും… ഒന്നുകൂടി റീവാല്യുവേഷന് കൊടുക്കാമായിരുന്നില്ലേ.. എ പ്ലസ് കിട്ടാന്‍ സാധ്യതയുണ്ട്.. ഇനി പറയൂ 1 കിലോഗ്രാം കമ്പിക്ക് ആണോ 1 കിലോ ഗ്രാം പഞ്ഞിക് ആണോ ഭാരം കൂടുതല്‍..എന്നിങ്ങനെ നീളുന്നു കമന്റുകള്‍, ഓരോ സന്തോഷത്തിലും മറ്റുള്ളവരെ ചേര്‍ത്ത് നിര്‍ത്തുന്നത് തന്നെ വലിയ കാര്യമാണ്..

ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട് എന്നും ആരാധകര്‍ മീനാക്ഷിക്ക് ആശംസകള്‍ നേര്‍ന്ന് കുറിയ്ക്കുന്നു.. തന്റെ എസ്.എസ്.എല്‍.സി മാര്‍ക്ക് അറിഞ്ഞ ഉടനെ തന്നെ പ്രിയപ്പെട്ട മീനൂട്ടി അത് തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇങ്ങനെ തന്റെ ഓരോ സന്തോഷത്തിലും മറ്റുള്ളവരെ ചേര്‍ത്ത് പിടിയ്ക്കുന്നത് വലിയൊരു കാര്യം തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.

Previous articleബിഗ് ബോസ് ചരിത്രത്തില്‍ ആരും ഇതുവരെ കാണാത്ത വരവേല്‍പ്പ് ഒരുക്കാന്‍ തയ്യാറായി ബ്ലെസ്സ്‌ലി ആര്‍മി!!
Next article‘ഗജിനി’ സിനിമയില്‍ സൂര്യയെ ആയിരുന്നില്ല..! തീരുമാനിച്ചത് മറ്റൊരു നടനെ..! എല്ലാം നിമിത്തം എന്ന് ആരാധകര്‍!!