ദിലീപിന്റെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപിന്റെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം!

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ  ചിത്രങ്ങൾ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസവും മീനാക്ഷിയുടേതായി ഒരു ചിത്രം കാവ്യാമാധവൻ ഫാൻസ്‌ പേജുകളിൽ ശ്രദ്ധ നേടിയിരുന്നു. ഒരു യുവാവിനൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ പുതിയ ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്.  ചിത്രം ശ്രദ്ധ നേടിയതോടെ ആരാണ് മീനാക്ഷിക്കൊപ്പമുള്ള യുവാവ് എന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. ഒടുവിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരവും ആരാധകർ തന്നെ കണ്ടെത്തുകയായിരുന്നു. നാദിർഷായുടെ സഹോദരന്റെ മകനൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. നാദിര്ഷയും ദിലീപും വർഷങ്ങൾ കൊണ്ടുള്ള അടുത്ത സുഹൃത്തുക്കൾ ആണെന്ന് ആരാധകർക്ക് അറിവുള്ള കാര്യവുമാണ്.

എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ ചിത്രത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ. നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഒപ്പം നാദിർഷായുടെ സഹോദരന്റെ മകൻ, ‘ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം’ എന്നാണ് മീനാക്ഷിയുടെയും നാദിർഷായുടെ സഹോദര പുത്രന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീരാജിന്റെ ഈ വിമർശനം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

 

 

 

 

 

 

 

 

Trending

To Top