വീട്ടിലിരുന്ന് ഡെയ്‌നും മീനാക്ഷിയും പ്രണയത്തിലെന്ന് പറഞ്ഞുള്ള ഗോസിപ്പ് ഇരുന്ന് വായിച്ച് ചിരിക്കുന്ന അമ്മ ; ആ വീഡിയോ ഇപ്പോഴും എന്റെ കയ്യിലുണ്ട്

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട താര ജോഡികളാണ് മീനാക്ഷിയും ഡെയ്‌നും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും മറ്റുമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളിലെ സത്യാവസ്ഥ എന്താണ് എന്ന് മീനാക്ഷി തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്.…

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട താര ജോഡികളാണ് മീനാക്ഷിയും ഡെയ്‌നും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും മറ്റുമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളിലെ സത്യാവസ്ഥ എന്താണ് എന്ന് മീനാക്ഷി തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്. ഒരു അഭിമുഖത്തിനിടയിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. “തമാശയായിട്ടാണ് കാണുന്നത്. അതും പറഞ്ഞ് വീട്ടിലിരുന്ന് കരയാന്‍ പറ്റുമോ. സത്യത്തില്‍ എന്റെ ഫോണില്‍ ആ വീഡിയോ ഉണ്ടെന്ന് തോന്നുന്നു.വീട്ടിലിരുന്ന് ഡെയ്‌നും മീനാക്ഷിയും പ്രണയത്തിലെന്ന് പറഞ്ഞുള്ള ഗോസിപ്പ് ഇരുന്ന് വായിച്ച് ചിരിക്കുന്ന അമ്മയുടെ വീഡിയോ. ഞാനത് ഷൂട്ട് ചെയ്ത് അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അങ്ങനെയുള്ള കാര്യങ്ങളൊന്നും കാര്യമാക്കിയെടുക്കാറില്ല. ഞാന്‍ ഒരു കാര്യവും കാര്യമായി എടുക്കാത്ത ആളാണ്. ഞാന്‍ എന്റെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആസ്വദിച്ച് ജീവിക്കുന്നയാളാണ്. എന്നെ പറ്റി എന്ത് അപവാദം പറഞ്ഞാലോ, എന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ നമ്മുടെ ജീവിതമല്ലേ. ആത്മാര്‍ത്ഥമായി നമ്മള്‍ നന്നാകണമെന്ന ആഗ്രഹത്തോടെ കമന്റുകള്‍ പറയുന്നവരുണ്ട്. എല്ലാമൊന്നും എല്ലാവര്‍ക്കും അംഗീകരിക്കാനാകില്ലല്ലോ. അത് ഞാന്‍ അങ്ങനെ തന്നെ എടുക്കാറുണ്ട്. അതല്ലാതെ വ്യക്തജീവിതത്തെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാകില്ല. അതിന്റെ ആവശ്യം ഇല്ലല്ലോ. പ്രൊഫഷണലീ നമ്മള്‍ എങ്ങനെയാണെന്ന് പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. കാരണം അവരാണല്ലോ നമ്മളെ വളര്‍ത്തുന്നത്. അതല്ലാതെ വ്യക്തിപരമായി പറയാന്‍, അതിപ്പോ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അല്ലെങ്കിലും ആര്‍ക്കും അവകാശമില്ല.” എന്നായിരുന്നു മീനാക്ഷിയുടെ വാക്കുകൾ.