Home Film News ഇഷ്ടമുള്ള വേഷം ധരിക്കും! എന്ന് കരുതി തന്റെ സ്വാകാര്യതയിലേക്ക് ക്യാമറയുമായി വരാന്‍ ആര്‍ക്കാണ് അവകാശം ;...

ഇഷ്ടമുള്ള വേഷം ധരിക്കും! എന്ന് കരുതി തന്റെ സ്വാകാര്യതയിലേക്ക് ക്യാമറയുമായി വരാന്‍ ആര്‍ക്കാണ് അവകാശം ; മീനാക്ഷി രവീന്ദ്രൻ 

വസ്ത്ര ധാരണത്തിൽ ഒരുപാട് വിമർശനങ്ങൾ ലഭിക്കാറുള്ള നടിയാണ് മീനാക്ഷി രവീന്ദ്രൻ, അടുത്തിടെ  പ്രേമലുവിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ്  മീനാക്ഷിയുടെ വേഷം കൂടുതല്‍ ചര്‍ച്ചയായത്. തനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെയുള്ള  വേഷങ്ങള്‍ ധരിക്കുന്നത്  ,എന്ന് കരുതി തന്റെ സ്വാകാര്യതയിലേക്ക് ക്യാമറയുമായി വരാന്‍ ആര്‍ക്കാണ് അവകാശ൦  മീനാക്ഷി ചോദിക്കുന്നു. താൻ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചത് കൊണ്ട് മറ്റുള്ളവർക്ക് എന്തും കാണിക്കാമെന്ന് ലൈസൻസ് ഇല്ല , അതിന് ആരും അവകാശം തന്നട്ടില്ല

ഒരാൾ ഇടുന്ന വസ്ത്രമല്ല പകരം അ യാളുടെ ഐഡന്റിറ്റി ആണ്അ ങ്ങനെ തന്നെയാണ് താനും  വിശ്വസിക്കുന്നത്. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ടായിട്ടും  എന്ത്  വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍ , ഇത്തരം വിഡിയോകൾ  കാണുമ്പോള്‍ താൻ  മുഖം തിരിക്കുമെന്നും  ഇതൊന്നും കാണാന്‍ തീരെ താല്‍പര്യമില്ല  കൂടാതെ സങ്കടമൊന്നും  തോന്നാറുമില്ല  നടി പറയുന്നു

ഒരു സ്ത്രീ  സ്ലീവ്‌ലെസ് ഇട്ടാലോ അല്ലെങ്കിൽ  ഷോട്ട്‌സ് ഇട്ടെന്ന് കരുതി, അവരുടെ  പ്രൈവറ്റ് പാര്‍ട്ടിലേക്ക് വീഡിയോ പകര്‍ത്താന്‍ വരാന്‍ ആരാണ്  അവർക്ക്അ ധികാരം കൊടുത്തിരിക്കുന്നത്,വീഡിയോ ഷൂട്ട് ചെയ്യരുതെന്നല്ല താൻ  പറയുന്നത്,ഇതൊക്കെ ഇതിന്റെ ഭാഗമാണ് എന്നാൽ ഇത് കണ്ടന്റ് ആക്കി ഇടുന്നതാണ് പ്രശനം മീനാക്ഷി പറയുന്നു.

Exit mobile version