Film News

ആശിച്ച് മോഹിച്ചു 19ആം വയസിൽ നേടിയ ജോലി 22 ആം വയസിൽ ഉപേക്ഷിച്ചത് അതിന് വേണ്ടി!

മീനാക്ഷി രവീന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. മഴുവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന പരുപാടിയിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചു സുന്ദരി വളരെപെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മികച്ച പ്രേകടനം മത്സരത്തിൽ കാഴ്ചവെച്ച മീനാക്ഷി പരിപാടിയുടെ സെമി ഫൈനൽ വരെ എത്തപ്പെട്ടു. ആ പരുപാടിയിൽ നിന്ന് പുറത്തായെങ്കിലും മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരം പ്രേക്ഷകർക്ക് കൂട്ട്താൽ പ്രിയങ്കരിയായി മാറി.

മീനാക്ഷിയും ഡെയ്‌നും ചേർന്ന് അവതരിപ്പിക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങി. സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി തന്നെയാണ് അതിനുള്ള കാരണവും. എന്ത് വിഷയവും നർമ്മം ചേർത്ത് അവതരിപ്പിക്കാൻ കഴിവുള്ള ഇവർ അതി വേഗത്തിൽ ആണ് പരിപാടിയുടെ പ്രശസ്തിയെ ഉയർത്താൻ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. എന്നാൽ അധികം പേർക്കും മീനാക്ഷിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്ര അറിവുണ്ടാകില്ല. ഇപ്പോൾ തന്റെ ജീവിതവും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മീനാക്ഷി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മീനാക്ഷി തന്റെ വിശേഷങ്ങൾ പറഞ്ഞത്.

‘അഭിനയിക്കുക എന്നത് പോലെ തന്നെ തന്റെ വലിയ ഒരു ആഗ്രഹമായിരുന്നു ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പർ ആവുക എന്നത്. കുട്ടികാലം മുതൽ ഉള്ള ആഗ്രഹം ആയിരുന്നതിനാൽ 19 ആം വയസ്സിൽ ക്യാമ്പസ് സെലക്ഷൻ വഴി സ്‌പൈസ് ജെറ്റിൽ കാബിൻ ക്രൂ മെമ്പറായി ജോലി കിട്ടി.

ആദ്യമൊക്കെ ഒരു മാസം ലീവ് എടുത്താണ് നായികാ നായകനിൽ പങ്കെടുക്കാൻ എത്തിയിരുന്നത് . എന്നാൽ അധികനാൾ ഇങ്ങനെ ലീവ് എടുക്കാൻ കഴിയാഞ്ഞതിൽ അഭിനയം അല്ല, പകരം കുട്ടികാലം മുതൽ കൊതിച്ച് നേടിയ ജോലി 22 ആം വയസ്സിൽ രാജിവച്ചു. ജോലി ഉപേക്ഷിക്കുന്ന കാര്യം പറഞ്ഞപ്പോൾ വീട്ടുകാരുമായി ആലോചിച്ച് നല്ല തീരുമാനത്തിൽ എത്താനാണ് അവർ പറഞ്ഞത്. എന്റെ ഒരു ആഗ്രത്തിനും തീരുമാനത്തിനു ഇത് വരെ വീട്ടുകാർ എതിര് നിന്നിട്ടില്ല. അത് കൊണ്ട് തന്നെ ആ കാര്യത്തിൽ എനിക്ക് ധൈര്യം ഉണ്ടായിരുന്നു.

നിരാശയായിരിക്കില്ല ഫലം എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. ജോലി കളയാനുള്ള എന്റെ തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവായിരുന്നു. അവതാരകയായി മഴവിൽ മനോരമയിൽ തന്നെ എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ആണ് ഞാൻ കാണുന്നത്. ഇപ്പോൾ ഒരുപാട് പേര് എന്നെ തിരിച്ചറിയാൻ തുടങ്ങി. അവരൊക്കെ വന്നു സംസാരിക്കുമ്പോൾ ശരിക്കും ഭയങ്കര സന്തോഷം തോന്നാറുണ്ട്. ഇത് കൂടാതെ മാലിക്ക്, മൂൺവാക്ക്, ഹൃദയം തുടങ്ങിയ സിനിമകളുടെ ഭാഗമാകാനും തനിക്ക് അവസരം ലഭിച്ചുവെന്നും മീനാക്ഷി പറഞ്ഞു.

Trending

To Top
Don`t copy text!