Film News

മഞ്ജുവാര്യർക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് മീനാക്ഷി എത്തി തിരിച്ച് മറുപടിയുമായി മഞ്ജുവും

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു മഞ്ജുവും ദിലീപും. പിന്നീട് ഇവർ വിവാഹിതരായി വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു.

പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്.

ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം മക്കോണ്ട മഞ്ജു നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിൽ പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിച്ച നടി കൂടിയാണ് മഞ്ജു വാര്യർ.ഇപ്പോൾ താരത്തിന് പിറന്നാൾ ആശംസകളുമായി മീനാക്ഷി എത്തിയിരിക്കുകയാണ്.ബാല താരമായി മലയാള സിനിമയിൽ എത്തിയ താരമാണ് മീനാക്ഷി തനിക്ക് എന്നും പ്രിയപ്പെട്ട നടിയായ മഞ്ജുചേച്ചി ഇന്ന് ഞങ്ങൾക്കെല്ലാം ഒരു പാഠ പുസ്തകം തന്നയാണ് എന്നാണ് മീനാക്ഷി പറയുന്നത്. മീനാക്ഷിയുടെ പിറന്നാൾ വിഷിന് നന്ദിയറിച്ച് താരം എത്തിയിരുന്നു.

Trending

To Top