തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !! - മലയാളം ന്യൂസ് പോർട്ടൽ
Film News

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

thatteem-mutteem

ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം. ഉപ്പും മുളകും പോലെ തന്നെ ഇതിനും ആരാധകർ ഏറെയാണ്, പരമ്പരയിലെ അർജുനും മോഹനവല്ലിയും മീനാക്ഷിയും കണ്ണനും ഒക്കെ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് എല്ലാവര്ക്കും. വീടുകളിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ അതേപടി ഒപ്പിയെടുക്കാൻ പരമ്പരക്ക് കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് പരമ്പരക്ക് ഇത്രയ്ക്ക് ആരാധക ബലം ഉണ്ടായത് തന്നെ. മീനാക്ഷിയും കണ്ണനും അര്‍ജുനനും മോഹനവല്ലിയുമൊക്കെ എന്നും എല്ലാവരുടെയും  ഇഷ്ട താരങ്ങളുമാണ്. അടുത്തിടെയാണ് മീനാക്ഷിക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. ഭാഗ്യലക്ഷ്മിപ്രഭു ആണ് മീനാക്ഷിയായിട്ടെത്തുന്നത്. ഇപ്പോഴിതാ മീനാക്ഷി ഇനി പരമ്ബരയിലുണ്ടാവുമോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

മീനാക്ഷി പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന സൂചന ആദ്യം നൽകിയത് മോഹനവല്ലിയായി വേഷമിടുന്ന മഞ്ജു പിള്ളയാണ്, ഉപരി പഠനത്തിനായി മീനാക്ഷി ദുബായിൽ പോകുകയാണ് തിരികെ വരും എന്നും പറഞ്ഞു. തിരികെ എത്തും എന്നും താരം പറഞ്ഞു. എന്നാൽ എന്നാല്‍ മീനാക്ഷി പരമ്ബരയിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് കണ്ണനായി അഭിനയിക്കുന്ന സിദ്ധാര്‍ഥ് പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി നഴ്‌സിങ് പഠിക്കാന്‍ ലണ്ടനിലേക്ക് പോവുകയാണെന്നും ഇനി പരമ്ബരയിലേക്ക് എത്താന്‍ സാധ്യത കുറവാണെന്നുമാണ് ഒരു ലൈവ് വീഡിയോയിലൂടെ സിദ്ധാര്‍ഥ് പറയുന്നത്.

പരമ്പരയിൽ അടുത്തിടെ മീനാക്ഷിക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിച്ചിരുന്നു, കുട്ടപ്പായി, കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയുള്ള പേരായിരുന്നു ഇട്ടത്. കുഞ്ഞ് ജനിച്ച്‌ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് കാണാതെ പോയതൊക്കെ ആരാധകരെയും ഞെട്ടിച്ചിരുന്നു. എന്തായാലും മീനാക്ഷി പോയാല്‍ പരമ്ബരയുടെ എല്ലാം പോയെന്നാണ് ആരാധകര്‍ പറയുന്നത്. മീനാക്ഷിയ്ക്ക് പകരം മറ്റാരെങ്കിലും ഇനി വരുമോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.

Trending

To Top