എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് കാരണം, എന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ല്!!! പ്രിയതമനെ കുറിച്ച് മീന കുറിച്ച ഹൃദയം കവരുന്ന കുറിപ്പ്

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 13ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മീനയെ തനിച്ചാക്കി വിദ്യാസാഗര്‍ യാത്രയായത്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതാണ് വിദ്യാസാഗറിന്റെ ജീവനെടുത്തത്.

സിനിമയില്‍ തിളങ്ങി നില്‍ക്കെ 2009 ജൂലൈ 12-നായിരുന്നു മീന വിദ്യാ സാഗറിന്റെ നല്ലപാതിയായത്. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ പ്രിയതമനെ കുറിച്ച് മീന മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 12ാം വിവാഹ വാര്‍ഷികത്തിന് മകളും വിദ്യാസാഗറും അടങ്ങുന്ന ചിത്രം പങ്കുവച്ചാണ് മീന ആശംസകള്‍ നേര്‍ന്നത്.

‘എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നു വന്നയാളാണ് നിങ്ങള്‍. അതോടു കൂടി ജീവിതം മനോഹരമായി. നമ്മള്‍ രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്. എന്നും അതങ്ങനെ തന്നെയായിരിക്കും.’ വിവാഹ സത്കാരത്തില്‍ നിന്നുള്ള ചിത്രത്തോടൊപ്പം മീന കുറിച്ചു. ഈ ഹൃദയം കവരുന്ന കുറിപ്പാണ് ഇപ്പോള്‍ കണ്ണീരോര്‍മ്മയാകുന്നത്.

Anu B