ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടെന്ന് വെച്ചത്, അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി മീര

മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല. ആദ്യ വിവാഹം പരാജയമായതോടെ കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അടുത്തിടെ ആണ് മീരയുടെ മുൻ ഭർത്താവും നടനുമായ ജോൺ തുറന്ന് പറഞ്ഞത്.എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വളർച്ചയ്ക്ക് ഒക്കെ തീർച്ചയായും മീരയ്ക്ക് ഒരു വലിയ പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

അപ്പോഴെല്ലാം മീര കൂടെ തന്നെ നിന്ന് എനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നു. തങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുണ്ട്, ഒരുപാട് സിനിമകളെ പറ്റി ചർച്ചചെയ്തിട്ടുണ്ട് . തീർച്ചയായും അതൊക്കെ എന്റെ സിനിമ വളർച്ചയ്ക്ക് കാരണമായ ഘടകങ്ങൾ തന്നെയാണ്. മീര അഭിനയിക്കുന്ന കുടുംബ വിളക്ക് സീരിയൽ ഇപ്പോൾ ഹിറ്റാണ്. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കരിയറിൽ ഇനിയും കൂടുതൽ ഉയരത്തിലേക്ക് മീരയ്ക്ക് എത്താൻ കഴിയും എന്നത് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിവാഹമോചനം തീർത്തും ഞങ്ങളുടെ വ്യക്തിപരമായ കാര്യം ആണ്. അതിനെ കുറിച്ച് കൂടുതൽ ഡിസ്കസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ജോൺ പറഞ്ഞത്.

ഇപ്പോൾ ജോണിനെകുറിച്ച് മീര ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്, ജോണിനെ കുറിച്ചുകൂടി എനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ, വണ്ടര്ഫുള് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ് ജോൺ. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത് എന്നാണ് മീര പറയുന്നത്, ഇത് കേട്ട അവതാരകൻ ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടെന്ന് വെച്ചത് എന്ന് ചോദിക്കുന്നുണ്ട്, അതിനു മീര പറയുന്ന മറുപടി ഇങ്ങനെ, അതിനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി

Previous articleസൗന്ദര്യം കുറച്ച് കൂടി പോയി എന്ന കാരണത്താൽ പ്രമുഖ യുവനടിയ്ക്ക് നേരെ ആസിഡ് ആക്രമണം
Next articleഅന്നും ഇന്നും അങ്ങനെയൊക്കെ തന്നെയാണല്ലോ, പഴയ ഓർമ്മകൾ പങ്ക് വെച്ച് ഭാവന